സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം, ഇന്ധന ഉപയോഗം കുറയക്കണമെന്ന് മോദി, വിലവർദ്ധനയെന്ന് ജനങ്ങൾക്ക് ആശങ്ക
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് പുതിയ സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് പുതിയ സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ ജീവന് ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ കാര്‍ പൂളിങ് രീതി പ്രോത്സാഹിപ്പിക്കണം. കൂടാതെ, ചരക്കുനീക്കത്തിനായി റോഡ് മാര്‍ഗത്തിന് പകരം റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. ആധുനിക തൊഴില്‍ രീതികളായ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് ഇന്ധന ലാഭത്തിന് സഹായിക്കും. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും തദ്ദേശീയമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ എണ്ണയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കുന്നത് സാമ്പത്തികമായും ആരോഗ്യപരമായും ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും മൂലം രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
