മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരെ സിപിഎമ്മിന്റെ കൈവെട്ട് ഭീഷണി ഹിറ്റ്ലറുടെ നടപടി, ആഞ്ഞടിച്ച് ഷിബു ബേബി ജോണ്‍
കൊല്ലം: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരെ സിപിഎം ഉയര്‍ത്തിയ ‘കൈവെട്ട്’ ഭീഷണി, കേരളത്തിലെ സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ അതേ ഏകാധിപത്യ ശൈലിയാണ് പിന്തുടരുന്നതെന്നതിന്റെ തെളിവാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മാധ്യമങ്ങളെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഭീരുത്വമാണ

കൊല്ലം: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരെ സിപിഎം ഉയര്‍ത്തിയ ‘കൈവെട്ട്’ ഭീഷണി, കേരളത്തിലെ സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ അതേ ഏകാധിപത്യ ശൈലിയാണ് പിന്തുടരുന്നതെന്നതിന്റെ തെളിവാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മാധ്യമങ്ങളെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഭീരുത്വമാണെന്നും, ഇത് ഹിറ്റ്ലറുടെ നടപടികള്‍ക്ക് തുല്യമാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
മാധ്യമപ്രവര്‍ത്തകന്റെ കൈവെട്ടുമെന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനം പരസ്യമായി മുദ്രാവാക്യം വിളിക്കുന്നത് ജനാധിപത്യത്തോടുള്ള ഭയത്തില്‍ നിന്നാണ് ഉടലെടുക്കുന്നതെന്ന് ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. ‘ജനാധിപത്യക്രമത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് ഉളുപ്പ് വേണം. ഇത് ഭീരുത്വമാണ്. എല്ലാ ഏകാധിപതികളും ഇതേ രീതിയാണ് പിന്തുടരുന്നത്, അവരുടെയെല്ലാം പതനം ലോകം കണ്ടിട്ടുള്ളതാണെന്നും’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
‘പിണറായിസവും മോദിസവും സമാനമായിട്ടാണ് മുന്നോട്ട് പോകുന്നത്,’ എന്ന് പറഞ്ഞ അദ്ദേഹം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്തു. ‘കേന്ദ്രത്തില്‍ മോദി മീഡിയവണ്ണിനെ നിരോധിച്ചു. എന്നാല്‍ കേരളത്തില്‍ അതിനേക്കാള്‍ ഒരു പടി കൂടി കടന്ന കാര്യങ്ങളാണ് നടക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനേജിങ് എഡിറ്റര്‍ തെറ്റായ വാര്‍ത്ത നല്‍കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായാണ് നേരിടേണ്ടിയിരുന്നത്. അതിനു പകരം തെരുവില്‍ കൈവെട്ടും കാലുവെട്ടും എന്ന് ഭീഷണി മുഴക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
