Skip to content
Kerala

പിണറായിയുടെ തിണ്ണമിടുക്ക് അംഗീകരിക്കാനാകില്ല, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കും ഭരണരീതിക്കുമെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. പിണറായി വിജയന്റെ തിണ്ണമിടുക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ നിലപാടെടുത്തു. അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിഷയത്തിൽ തൽക്കാലം തിരക്കിട്ട തീരുമാനങ്ങളോ കടുത്ത

N

News Desk

Published on: 2 Sept 2026, 9:27 am

പിണറായിയുടെ തിണ്ണമിടുക്ക് അംഗീകരിക്കാനാകില്ല, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കും ഭരണരീതിക്കുമെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. പിണറായി വിജയന്റെ തിണ്ണമിടുക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ നിലപാടെടുത്തു.

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിഷയത്തിൽ തൽക്കാലം തിരക്കിട്ട തീരുമാനങ്ങളോ കടുത്ത നടപടികളോ വേണ്ടെന്ന പൊതുധാരണയിലാണ് സിപിഐ നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത്.

സിപിഐഎം നേതൃയോഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോഗവും തുടരുന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ പെട്ടെന്നൊരു തീരുമാനത്തിലേക്ക് കടക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചത്. മുന്നണിക്കുള്ളിലെ വിയോജിപ്പുകൾ ഉചിതമായ വേദികളിൽ ഉന്നയിക്കാനും, തുടർനടപടികൾ സിപിഐഎം സ്വീകരിക്കുന്ന നിലപാടുകൾക്ക് അനുസരിച്ച് തീരുമാനിക്കാനുമാണ് യോഗത്തിലെ ധാരണ.

മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും ഏകപക്ഷീയമായ നിലപാടുകളോടും വലിയ രീതിയിലുള്ള അമർഷം എക്സിക്യൂട്ടീവിൽ ഉയർന്നു. എൽഡിഎഫിൽ ഘടകകക്ഷികളെ കണക്കിലെടുക്കാതെയുള്ള പ്രവർത്തനരീതികൾ മുന്നണിയുടെ പൊതുഅന്തരീക്ഷത്തിന് ഗുണം ചെയ്യില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. മുന്നണി മര്യാദകൾ പാലിക്കാൻ സിപിഐഎം തയ്യാറാകണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു.

വരും ദിവസങ്ങളിൽ സിപിഐഎം യോഗങ്ങളിലെ തീരുമാനങ്ങൾ പുറത്തുവന്ന ശേഷമായിരിക്കും സിപിഐ തങ്ങളുടെ ഔദ്യോഗിക നിലപാട് കൂടുതൽ വ്യക്തമാക്കുക. വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും മുന്നണി ബന്ധം പെട്ടെന്ന് വഷളാക്കുന്ന രീതിയിലുള്ള പരസ്യ പ്രതികരണങ്ങളിലേക്ക് ഉടൻ കടക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ ധാരണ.

Related Stories