പിണറായിയെ വിമർശിച്ചവർ സെക്രട്ടറിയേറ്റിൽനിന്ന് തെറിച്ചു, ഒഴിവാക്കിയത് തോമസ് ഐസകിനെയും ടി പി രാമകൃഷ്ണനെയും, ടി പിയുടെ കൺവീനർ സ്ഥാനവും പോയി
സിപിഎമ്മില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്രമാദിത്വം വ്യക്തമാക്കുന്നതാണ് പുതിയ സംഘടനാ മാറ്റങ്ങള്‍. പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ

സിപിഎമ്മില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്രമാദിത്വം വ്യക്തമാക്കുന്നതാണ് പുതിയ സംഘടനാ മാറ്റങ്ങള്‍. പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ പരസ്യമായി തിരുത്തിയ പ്രമുഖ നേതാക്കളെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്.
മുതിര്‍ന്ന നേതാക്കളായ തോമസ് ഐസകിനെയും ടി.പി. രാമകൃഷ്ണനെയും സെക്രട്ടറിയേറ്റിൽ നിന്നും പ്രധാന പദവികളില്‍ നിന്നും ഒഴിവാക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ടി.പി. രാമകൃഷ്ണന് ആ സ്ഥാനവും നഷ്ടമായി. പകരം പി. രാജീവിന് എല്‍ഡിഎഫ് കണ്‍വീനര്‍ ചുമതല നല്‍കാനാണ് ധാരണയായിട്ടുള്ളത്.
സി.പി.ഐക്ക് കത്തുകൊടുക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് പിണറായി വിജയനെ ടി.പി. രാമകൃഷ്ണന് പരസ്യമായി തിരുത്തിയിരുന്നു. അതുപോലെ, നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കല്ല പാര്‍ട്ടിക്കാണ് തെറ്റുപറ്റിയത് എന്ന് പറഞ്ഞ് പിണറായിയെ തിരുത്തിയത് തോമസ് ഐസകായിരുന്നു. ഇതാണ് ഇരവുര്ക്കും തിരിച്ചടിയായത്.
പുതിയ സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്, വി. ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ ക്ഷണിതാവായും തീരുമാനിച്ചു. എന്നാല്‍ ഒഴിവാക്കപ്പെട്ട ടി.പി രാമകൃഷ്ണനും തോമസ് ഐസകും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സെക്രട്ടറിയേറ്റിനെ സഹായിക്കും.
സംസ്ഥാന കമ്മിറ്റിയിലും വലിയ അഴിച്ചുപണിയാണ് പാര്‍ട്ടി നടത്തിയത്. എം. വിജിന്, ആദര്‍ശ് എം. സജി, ജെയ്ക് സി. തോമസ്, പി.എസ് സഞ്ജീവ് എന്നിവര്‍ പുതിയതായി ഇടംപിടിച്ചപ്പോള്‍, ഒ.എസ് അംബിക, എന്‍. സുകന്യ, സുബൈദ ഇസഹാക്ക് എന്നീ മൂന്ന് വനിതാ നേതാക്കളെയും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. കൂടാതെ വിഭാഗീയതയുടെ പേരില്‍ മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന സൂസന് കോടിയെ വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.
അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. കണ്ണൂരിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നും, പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. തനിക്ക് സംഭവിച്ച വീഴ്ചകള്‍ ഗൗരവമായി ചര്‍ച്ച ചെയ്തതായി എം.വി. ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
