Skip to content
Kerala

നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന ആളാണ് പിണറായി വിജയൻ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പാലക്കാട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന വ്യക്തിയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇല്ലാതായാൽ മാത്രമേ കമ്യൂണിസം വളരുകയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് പിണറായി വിജയൻ എന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ കാര്യങ്ങളിൽ മുഖ്യമന്ത്രി സ്വീകര

N

News Desk

Published on: 8 Nov 2025, 1:54 pm

നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന ആളാണ് പിണറായി വിജയൻ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പാലക്കാട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ദൈവനിഷേധം കാണിക്കുന്ന വ്യക്തിയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇല്ലാതായാൽ മാത്രമേ കമ്യൂണിസം വളരുകയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് പിണറായി വിജയൻ എന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ കാര്യങ്ങളിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകൾ അദ്ദേഹത്തിൻ്റെ ദൈവനിഷേധപരമായ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

“ശബരിമലയിൽ കഴിഞ്ഞകാലങ്ങളിലും കുഴപ്പമുണ്ടായിട്ടുണ്ട്. അതിൻ്റെ അടിസ്ഥാന കാരണം കമ്യൂണിസ്റ്റുകാർ ദൈവനിഷേധികളായതാണ്. മുഖ്യമന്ത്രിക്ക് ഇപ്പോൾ വിശ്വാസം ഉണ്ടായിരിക്കുന്നു എന്നാണ് പറയുന്നത്. ഇത് എല്ലാം അവരുടെ അടവാണ്. എല്ലാ കാലഘട്ടത്തിലും ദൈവവിശ്വാസത്തിന് എതിരാണ് കമ്യൂണിസ്റ്റുകാർ.”

— ജോർജ് കുര്യൻ

ശബരിമലയിലെ സ്വർണക്കൊള്ള: കേന്ദ്ര ഇടപെടൽ?

 

ശബരിമലയിലെ സ്വർണക്കൊള്ള വിഷയത്തിൽ ഹൈക്കോടതിയാണ് ഇടപെട്ടിരിക്കുന്നതെന്നും, പുതിയ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് കഴിഞ്ഞ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

കോടതി നിർദ്ദേശപ്രകാരം നടക്കുന്ന അന്വേഷണം മുന്നോട്ട് പോകട്ടെ. അതിനുശേഷം കേന്ദ്രം ഈ വിഷയത്തിൽ ഇടപെടണമോ എന്ന് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം നടത്തുന്ന ഏജൻസിക്കാണ് ഇതിനെക്കുറിച്ച് എല്ലാം അറിയുന്നത്, കേന്ദ്ര മന്ത്രിമാർക്ക് ഒന്നും അറിയില്ല. കേന്ദ്ര ഏജൻസിയെ അറിയിക്കുകയാണെങ്കിൽ അവർ ഇടപെടും എന്നും ജോർജ് കുര്യൻ പറഞ്ഞു.

Related Stories