Skip to content
Kerala

അകമ്പടിക്ക് 55 വാഹനങ്ങളും 560 പൊലീസുകാരുമില്ല, മേജർ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പിണറായി വിജയൻ

അന്തരിച്ച നടൻ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിയെന്ന ബി.ജെ.പി. നേതാവ് മേജർ രവിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ പരാതി നൽകി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് അദ്ദേഹം പരാതി കൈമാറിയത്. മേജർ രവി നടത്തിയത് തികച്ചും വസ്തുതാവി

N

News Desk

Published on: 12 Jun 2026, 5:44 pm

അകമ്പടിക്ക് 55 വാഹനങ്ങളും 560 പൊലീസുകാരുമില്ല, മേജർ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പിണറായി വിജയൻ

അന്തരിച്ച നടൻ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിയെന്ന ബി.ജെ.പി. നേതാവ് മേജർ രവിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ പരാതി നൽകി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് അദ്ദേഹം പരാതി കൈമാറിയത്. മേജർ രവി നടത്തിയത് തികച്ചും വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ പരാമർശമാണെന്നും ഇതിന് പിന്നിലെ നവമാധ്യമ പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നടൻ ഇന്നസെന്റിന്റെ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി എത്തിയത് 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് എന്നായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ നിരവധി നവമാധ്യമ അക്കൗണ്ടുകൾ വഴി കൃത്രിമമായി ദൃശ്യങ്ങൾ നിർമ്മിച്ച് വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു.

സംഭവദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും ഡിജിറ്റൽ തെളിവുകളായി പരാതിയോടൊപ്പം പിണറായി വിജയൻ സമർപ്പിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ തന്നെയും അന്നത്തെ സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ ഈ കുറ്റകരമായ പ്രചാരണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും ഉയർന്നുവന്ന ഈ വ്യാജപ്രചാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സൈബർ കുറ്റവാളികളെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തി കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories