‘അയാള്‍ വരുന്നു’, കെസിക്ക് പിന്തുണയുമായി പിഡിപി നേതാവും രംഗത്ത്
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്തുണയുമായി പിഡിപി നേതാവ് രംഗത്ത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സജീവമായി പ്രവര്‍ത്തിച്ച പിഡിപി ജനറല്‍ സെക്രട്ടറി റജീബ് താഹയാണ് തന്റെ സോഷ്യല്‍ മീഡിയ പേജി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്തുണയുമായി പിഡിപി നേതാവ് രംഗത്ത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സജീവമായി പ്രവര്‍ത്തിച്ച പിഡിപി ജനറല്‍ സെക്രട്ടറി റജീബ് താഹയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചു.
‘നിലാവ് ഉദിക്കുന്നുണ്ട്, നിഴല്‍ മാറി പ്രഭയിലേക്ക്, കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് കെ.സി. വേണുഗോപാലിന്റെ നിഴല്‍രൂപം അടങ്ങിയ പോസ്റ്റര്‍ അദ്ദേഹം പങ്കുവെച്ചത്. ‘അയാള്‍ വരുന്നു – ഭാവി കേരളം കെ.സിക്കൊപ്പം’ എന്നാണ് പോസ്റ്ററിലെ വാചകം.

യുഡിഎഫ് ഭരണത്തിലേക്ക് വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മില്‍ കടുത്ത മത്സരം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ പരസ്യ പിന്തുണ ശ്രദ്ധേയമാകുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
