Skip to content
Kerala

വിദ്വേഷ പ്രസംഗം: പി.സി ജോർജിന്റെ അറസ്റ്റ് ഉടനില്ലന്ന് പോലീസ്

കോട്ടയം: മതവിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എയും ബിജെപി നേതാവുമായ പി.സി. ജോർജിന്റെ അറസ്റ്റ് ഉടനുണ്ടായേക്കില്ലെന്ന് പോലീസ്. കേസിൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് നിലവിൽ പോലീസ് മുൻഗണന

N

News Desk

Published on: 18 Jul 2025, 5:35 pm

വിദ്വേഷ പ്രസംഗം: പി.സി ജോർജിന്റെ അറസ്റ്റ് ഉടനില്ലന്ന് പോലീസ്

കോട്ടയം: മതവിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എയും ബിജെപി നേതാവുമായ പി.സി. ജോർജിന്റെ അറസ്റ്റ് ഉടനുണ്ടായേക്കില്ലെന്ന് പോലീസ്. കേസിൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് നിലവിൽ പോലീസ് മുൻഗണന നൽകുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ഘട്ട നടപടികൾ. കേസിൽ മൊഴി രേഖപ്പെടുത്തുവാനായി പരാതിക്കാരനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗ വീഡിയോ ഹാജരാക്കാനും പോലീസ് നിർദേശിച്ചു. യൂത്ത് കോൺഗ്രസ്സ് നേതാവ് എസ്.ജി അനീഷ് കാട്ടാക്കടയാണ് കേസ് നൽകിയത്.

Related Stories