Skip to content
Kerala

ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ അറസ്റ്റിന് സാധ്യത

ഇടുക്കി: വിദ്വേഷ പ്രസംഗക്കേസുകളിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും മതവിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് മുൻ എം.എൽ.എയും ബിജെപി നേതാവുമായ പി.സി. ജോർജിന്റെ അറസ്റ്റിന് സാധ്യത. തൊടുപുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ ജോർജ് നടത്തിയ മുസ്ലിംവിരുദ്ധ പരാമർശങ്ങൾക്കെതിരെ കേസെടുക്കാൻ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ

N

News Desk

Published on: 17 Jul 2025, 10:47 am

ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല  വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ അറസ്റ്റിന് സാധ്യത

ഇടുക്കി: വിദ്വേഷ പ്രസംഗക്കേസുകളിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും മതവിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് മുൻ എം.എൽ.എയും ബിജെപി നേതാവുമായ പി.സി. ജോർജിന്റെ അറസ്റ്റിന് സാധ്യത. തൊടുപുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ ജോർജ് നടത്തിയ മുസ്ലിംവിരുദ്ധ പരാമർശങ്ങൾക്കെതിരെ കേസെടുക്കാൻ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകി.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ എച്ച്.ആർ.ഡി.എസ്. സംഘടിപ്പിച്ച പരിപാടിയിൽ പി.സി. ജോർജ് നടത്തിയ പ്രസംഗമാണ് പുതിയ വിവാദത്തിന് കാരണം. ഈ പ്രസംഗം സാമൂഹ്യ ഐക്യം തകർക്കുന്നതാണെന്നും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

പി.സി. ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. പി.സി. ജോർജിനും എച്ച്.ആർ.ഡി.എസ്. ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനും എതിരെ കേസെടുക്കാനാണ് കോടതി നിർദേശം.

നേരത്തെ വിദ്വേഷ പ്രസംഗക്കേസുകളിൽ ജാമ്യം ലഭിച്ചപ്പോൾ, സാക്ഷികളെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നുമുള്ള ഉപാധികൾ കോടതി മുന്നോട്ട് വെച്ചിരുന്നു. ഈ വ്യവസ്ഥകൾ പി.സി. ജോർജ് തുടർച്ചയായി ലംഘിക്കുകയാണ് ഉണ്ടായത്.

Related Stories