തന്‍റെ ഭാര്യ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി എസ്ഡിപിഐ എന്ന് പാലത്താഴിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് നേതാവ്
പാനൂർ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ആർഎസ്എസ് നേതാവുമായ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണല്ലോ കോടതി. പോക്സോ (POCSO) വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേര

പാനൂർ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ആർഎസ്എസ് നേതാവുമായ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണല്ലോ കോടതി. പോക്സോ (POCSO) വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ജഡ്ജി എ.ടി. ജലജാറാണി ശിക്ഷയായി വിധിച്ചത്.
എന്നാല്‍ കോടതിയില്‍ പത്മരാജന്‍ താന്‍ കുറ്റക്കാരനല്ലെന്ന് ആണയിട്ടു.ശിക്ഷാവിധി ദിനമായ ഇന്ന് തലശ്ശേരി പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിചിത്രമായ വാദങ്ങളുമായി പത്മരാജൻ രംഗത്തെത്തിയത്.
കോടതിയിൽ വിചിത്ര വാദങ്ങൾ
കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ, തലശ്ശേരി പോക്സോ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണി ‘എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്ന് ചോദിച്ചപ്പോഴാണ് പത്മരാജൻ പ്രതികരിച്ചത്. തന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്നും, തന്നെപ്പോലുള്ള നിരപരാധികളെ ശിക്ഷിക്കരുതെന്ന് പ്രാർഥിക്കുന്നു എന്നും പത്മരാജൻ കോടതിയിൽ വ്യക്തമാക്കി. പ്രതിഭാഗം വക്കീൽ ഈ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഇത് വാദം കേൾക്കുന്ന ഘട്ടത്തിൽ പറഞ്ഞതാണെന്നും വീണ്ടും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി അറിയിച്ചു.
പ്രതിഭാഗത്തിന്റെ ‘മാനുഷിക’ അപ്പീൽ തള്ളി
‘പ്രശ്നങ്ങളിലൊന്നുമില്ല, പ്രായമായ മാതാപിതാക്കളും കുടുംബവും ഉണ്ട്’ എന്നും പത്മരാജൻ കോടതിയിൽ മറുപടി നൽകി. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. മാനുഷിക പരിഗണന നൽകണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും, ഇതൊന്നും പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചു.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് വധശിക്ഷ
അതേസമയം, രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള അധ്യാപകനായ പ്രതി ചെയ്ത ക്രൂരതയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും, വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പത്മരാജനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുകയും തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഉച്ചക്ക് മൂന്ന് മണിക്ക് ബലാത്സംഗം, പോക്സോ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.
കേസിന്റെ നാൾവഴികൾ
2020 ജനുവരിയിലാണ് അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. പത്മരാജൻ (49) നാലാം ക്ലാസ് വിദ്യാർഥിനിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തത്. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വരെ ശ്രമിച്ചു. കുട്ടിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി കേസ് ദുർബലമാക്കാൻ ഐ.ജി. ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും, പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തി മുന്നോട്ട് പോയത് നിർണ്ണായകമായി. കുട്ടികൾ സംഭവം പറയുമ്പോൾ തീയതിക്ക് പ്രാധാന്യം നൽകേണ്ടതില്ല എന്ന ഹൈക്കോടതി ഉത്തരവും പ്രോസിക്യൂഷൻ ഹാജരാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
