Skip to content
Kerala

പാലക്കാട് സ്‌കൂള്‍ സ്‌ഫോടനത്തില്‍ വഴിത്തിരിവ്, ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേരെ സ്‌ഫോടകവസ്തു ശേഖരവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേക്കാട് സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ സുരേഷിന്റെ വീട്ടില്‍ നിന്നാണ് 24

N

News Desk

Published on: 3 Sept 2025, 12:17 pm

പാലക്കാട് സ്‌കൂള്‍ സ്‌ഫോടനത്തില്‍ വഴിത്തിരിവ്, ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേരെ സ്‌ഫോടകവസ്തു ശേഖരവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേക്കാട് സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ സുരേഷിന്റെ വീട്ടില്‍ നിന്നാണ് 24 ഇലക്ട്രിക് ഡിറ്റണേറ്ററുകളും അനധികൃതമായി നിര്‍മ്മിച്ച 12 സ്റ്റീല്‍ ബോംബുകളും പിടികൂടിയത്.

സുരേഷിന് പുറമെ, തൃശൂര്‍ പഴയന്നൂര്‍ സ്വദേശികളായ ഉണ്ണികൃഷ്ണന്‍, ശശീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിന് മുന്‍പും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിറ്റണേറ്ററുകള്‍ കൈവശം വെക്കുന്നതിന് ലൈസന്‍സ് ആവശ്യമാണെങ്കിലും സുരേഷിന് ഇത് ഉണ്ടായിരുന്നില്ല.

രണ്ടാഴ്ച മുന്‍പ് ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള മൂത്താന്തറ വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിക്കും പ്രായമായ ഒരാള്‍ക്കും പരിക്കേറ്റിരുന്നു. ഈ കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക കണ്ടെത്തലുണ്ടായത്. തൃശൂരില്‍ നിന്ന് എത്തിച്ച സ്‌ഫോടകവസ്തുക്കള്‍ സുരേഷിന്റെ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച് ബോംബ് നിര്‍മ്മാണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, അറസ്റ്റിലായ സുരേഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രതികരിച്ചു. എന്നാല്‍ ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും മറ്റ് പ്രാദേശിക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനം നടന്ന സ്‌കൂളും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കല്ലേക്കാടും ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികേന്ദ്രങ്ങളാണ്.

സ്‌കൂളിലെ സ്‌ഫോടനവുമായി പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Stories