മോദിക്കൊപ്പം പ്രത്യേക കൂടിക്കാഴ്ച്ച നടത്തി മമ്മൂട്ടി, ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി
നടന്‍ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ച ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. പ്രധാനമന്ത്രിയുടെ വസ

നടന്‍ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ച ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു.
പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോദി തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
രാജ്യത്തിന്റെ അഭിമാനമായി മാറിയ മമ്മൂട്ടിയുടെ പത്മഭൂഷൺ നേട്ടത്തെയും അദ്ദേഹത്തിന്റെ സിനിമയിലെ അതുല്യമായ സംഭാവനകളെയും പ്രധാനമന്ത്രി അനുമോദിച്ചു.
ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
അതെസമയം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മമ്മുട്ടിക്ക് ലഭിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം ഈ ഉന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചടങ്ങിനായി മമ്മൂട്ടിയും കുടുംബവും നേരത്തെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു.
ചടങ്ങിനിടെ മകൻ ദുൽഖർ സൽമാൻ സദസ്സിലിരുന്ന് പിതാവിനെ കൈയടിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. രാഷ്ട്രപതിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെയും മമ്മൂട്ടി അഭിവാദ്യം ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
