'കെടിഡിസി ചെയര്‍മാനാകണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍
ഇതിനുപുറമെ നാല് ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗത്വം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

യുഡിഎഫിൽ ബോർഡ്-കോർപറേഷൻ വിഭജന ചര്‍ച്ചകളും ഭിന്നതകളും സജീവമായി തുടരുന്നതിനിടയിൽ, കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ കണ്ണുവെച്ച് പി.വി അന്‍വര്‍. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ (കെടിഡിസി) ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതിനുപുറമെ നാല് ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗത്വം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, വടക്കന്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ പി.വി അന്‍വറിന്റെ സാന്നിധ്യം നിര്‍ണായകമായിട്ടുണ്ടെന്ന വിലയിരുത്തൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ അദ്ദേഹത്തെ മുന്നണിയില്‍ പരിഗണിക്കുമെന്നാണ് സൂചനകളുള്ളത്.
എന്നാല്‍, കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ചോ മറ്റ് ബോര്‍ഡ് അംഗത്വങ്ങളെക്കുറിച്ചോ വ്യക്തമായ ഉറപ്പുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ, ബോര്‍ഡ്-കോര്‍പറേഷൻ വിഭജന വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആർ.എസ്.പിയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ അതൃപ്തിയും എതിര്‍പ്പുകളും മുന്നണിക്കുള്ളില്‍ ശക്തമായി തുടരുന്നുണ്ട്.
നേരത്തെ കെടിഡിസി ചെയര്‍മാന്‍ പദവിയെക്കുറിച്ച് വിവിധ ചര്‍ച്ചകള്‍ നടന്നിരുന്നു. പാലോട് രവി ഉള്‍പ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവന്നിരുന്നത്. ഘടകകക്ഷികളുടെ എതിര്‍പ്പുകളും മറ്റ് നേതാക്കളുടെ അവകാശവാദങ്ങളും നിലനില്‍ക്കെ, പി.വി അൻവറിന്റെ പുതിയ നീക്കം മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Related Stories

"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
web desk · 16 hours ago

അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
web desk · 19 hours ago

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
web desk · 19 hours ago

ഡിഎംകെ കേന്ദ്ര മന്ത്രി സഭയില്‍ ചേര്‍ന്നേക്കും?, വിളിക്കുന്ന ഏത് നിമിഷവും ഡല്‍ഹിയിലേക്കെത്താന്‍ എംപിമാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ നിര്‍ദേശം
web desk · 20 hours ago
