Skip to content
Kerala

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന പരസ്യം പാളി, തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിയുടെ പാളിച്ചകൾ; തുറന്നുപറച്ചിലുമായി പി. രാജീവ്

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ സംഘടനാപരമായ പാളിച്ചകൾ പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുമുന്നണി പ്രധാനമായും ഉയർത്തിക്കാട്ടിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ തെറ്റായ സന്ദേശമാണ്

N

News Desk

Published on: 16 Jun 2026, 9:35 am

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന പരസ്യം പാളി, തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിയുടെ പാളിച്ചകൾ; തുറന്നുപറച്ചിലുമായി പി. രാജീവ്

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ സംഘടനാപരമായ പാളിച്ചകൾ പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുമുന്നണി പ്രധാനമായും ഉയർത്തിക്കാട്ടിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള പാർട്ടിയുടെ ആത്മപരിശോധനകളുടെ ഭാഗമായാണ് മുതിർന്ന നേതാവായ പി. രാജീവിന്റെ ഈ പ്രതികരണം. എൽഡിഎഫ് മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു തരത്തിലുള്ള ബോധമാണ് സൃഷ്ടിച്ചതെന്ന് പാർട്ടി ഇതിനകം വിലയിരുത്തിയിട്ടുണ്ട്. ഈ ചോദ്യം ശരിയായ രീതിയിലല്ല ജനങ്ങളിലേക്ക് എത്തിയതെന്നും, ഇത് ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് തെറ്റായ ധാരണകൾക്ക് വഴിവെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച മറ്റ് സംഘടനാപരമായ വീഴ്ചകളും പി. രാജീവ് ഇ.എം.എസ് അനുസ്മരണ വേദിയിൽ അക്കമിട്ട് നിരത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മുന്നണി എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമെ, ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും പാർട്ടിക്ക് പാളിച്ചകൾ സംഭവിച്ചു. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശക്തമായ നടപടികളെടുത്ത് മുന്നോട്ട് പോകേണ്ടതായിരുന്നുവെന്നും, അത്തരം തീരുമാനങ്ങളിലുണ്ടായ കാലതാമസവും പാർട്ടിയുടെ നയങ്ങളിലും പ്രചാരണ തന്ത്രങ്ങളിലും വന്ന വീഴ്ചകളുമാണ് ജനവിധി പ്രതികൂലമാക്കാൻ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories