Skip to content
Kerala

‘മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി?’; പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി സംബന്ധിച്ച ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ . “മാധ്യമപ്രവർത്തകനായിട്ട് എത്രകാലമായി?” എന്നായിരുന്നു ചോദ്യം കേട്ട ഉടനെ മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഐഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് സംഭവം. വിവാദമായതിന് ശ

N

News Desk

Published on: 13 Nov 2025, 5:06 pm

‘മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി?’; പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി സംബന്ധിച്ച ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ . “മാധ്യമപ്രവർത്തകനായിട്ട് എത്രകാലമായി?” എന്നായിരുന്നു ചോദ്യം കേട്ട ഉടനെ മുഖ്യമന്ത്രിയുടെ മറുചോദ്യം.

സിപിഐഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് സംഭവം. വിവാദമായതിന് ശേഷമുള്ള ആദ്യ പിബി യോഗത്തിൻ്റെ ഉച്ചഭക്ഷണ ഇടവേളയിലാണ് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്.

വിഷയം പിബി യോഗത്തിൽ ചർച്ചയായോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. നേരത്തെ, കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ പിഎം ശ്രീ കരാർ മരവിപ്പിക്കാനുള്ള തീരുമാനം കേരളം കേന്ദ്രത്തെ കത്തായി അറിയിച്ചിരുന്നു. ഈ കത്ത് അയക്കുന്നതിന് മുൻപ് തന്നെ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും കത്ത് വൈകുന്നതിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വന്നശേഷം തുടർതീരുമാനം അറിയിക്കാമെന്നാണ് കത്തിൽ പറയുന്നത്.

അതേസമയം, പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫ് കക്ഷികൾക്കിടയിൽ പരസ്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. കരാർ മരവിപ്പിക്കാനുള്ള തീരുമാനം “എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്” എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ഈ പ്രസ്താവനയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അതൃപ്തി രേഖപ്പെടുത്തി. കത്തയച്ചത് ആരുടെയും വിജയത്തിൻ്റെയോ പരാജയത്തിൻ്റെയോ പ്രശ്നമല്ലെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

വി. ശിവൻകുട്ടിയുടെ പരാമർശത്തിന് ബിനോയ് വിശ്വം വീണ്ടും മറുപടി നൽകി. പ്രകോപനം ഉണ്ടാക്കുന്നത് പ്രിയപ്പെട്ട സഖാവ് വി. ശിവൻകുട്ടിയാണെങ്കിൽ പോലും പ്രകോപിതനാകാൻ താനില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് രാഷ്ട്രീയമാണ് വലുതെന്നും, ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന്, “പിഎം ശ്രീയെക്കുറിച്ച് വി. ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ ഞാൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ എന്തുകൊണ്ടും അർഹരും അവകാശമുള്ളവരും എം.എ. ബേബിയും ഗോവിന്ദൻ മാഷുമാണ്. അവർ പഠിപ്പിക്കട്ടെ” എന്ന് പറഞ്ഞ് ബിനോയ് വിശ്വം തന്റെ നിലപാട് ആവർത്തിച്ചു. പാർട്ടിക്കുള്ളിലെ ഈ ഭിന്നതകൾക്കിടയിലാണ്, പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം വന്നത്.

Related Stories