ഏതോ മരമണ്ടനാണ് ദീപികയെ നയിക്കുന്നത്, ദേശാഭിമാനി വരെ ബി.ജെ.പിയോട് നീതി കാണിക്കുന്നുണ്ട്.’ ദീപിക പത്രത്തിനെതിരെ പി.സി ജോര്‍ജ്
കത്തോലിക്ക സദയുടെ പത്രമായ ദീപികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് രംഗത്ത്. ‘ഏതോ മരമണ്ടനാണ് ദീപികയെ നയിക്കുന്നത്’ എന്നാണ് ദീപിക എഡിറ്റര്‍ക്കെതിരെ പിസി ജോര്‍ജ് തുറന്നടിച്ചത്. ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പി.യെ പിന്തുണച്ചാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയാണ് ദീപിക പത്ര

കത്തോലിക്ക സദയുടെ പത്രമായ ദീപികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് രംഗത്ത്. ‘ഏതോ മരമണ്ടനാണ് ദീപികയെ നയിക്കുന്നത്’ എന്നാണ് ദീപിക എഡിറ്റര്‍ക്കെതിരെ പിസി ജോര്‍ജ് തുറന്നടിച്ചത്.
ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പി.യെ പിന്തുണച്ചാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയാണ് ദീപിക പത്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പല പ്രമുഖ പത്രങ്ങളും ബി.ജെ.പിയോട് നീതി കാണിക്കുമ്പോള്‍ ദീപിക മാത്രം ഈ വിഷയത്തില്‍ പക്ഷപാതപരമായ നിലപാടാണ് എടുക്കുന്നതെന്നാണ് ജോര്‍ജിന്റെ പ്രധാന വിമര്‍ശനം. ‘ദേശാഭിമാനി പത്രം പോലും ബി.ജെ.പിയോട് നീതി കാണിക്കുന്നുണ്ട്. എന്നിട്ടും ദീപിക മാത്രം എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്?’ എന്ന് അദ്ദേഹം ചോദിച്ചു.
കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി. എടുത്ത നിലപാടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സംഭവത്തില്‍ കന്യാസ്ത്രീകളെ സുരക്ഷിതമായി കേരളത്തില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചത് ബി.ജെ.പിയാണ്. അതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അവര്‍ തന്നെ ബി.ജെ.പി.യെ അഭിനന്ദിച്ച കാര്യവും പി.സി. ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിനൊപ്പം എപ്പോഴും ബി.ജെ.പി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
