കാന്തപുരത്തെക്കുറിച്ച് വിവാദ ലേഖനം: മാപ്പ് പറഞ്ഞ് ഔട്ട്ലുക്ക് ഇന്ത്യ, ലേഖനം പിന്‍വലിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രമുഖ ദേശീയ മാധ്യമമായ ഔട്ട്ലുക്ക് ഇന്ത്യയുടെ വെബ്സൈറ്റ് ഖേദം പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിവാദ

ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രമുഖ ദേശീയ മാധ്യമമായ ഔട്ട്ലുക്ക് ഇന്ത്യയുടെ വെബ്സൈറ്റ് ഖേദം പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിവാദ ലേഖനം ഔട്ട്ലുക്ക് പിന്‍വലിച്ചത്. ലേഖനത്തില്‍ നല്കിയ ഉദ്ധരണികള്‍ തെറ്റായിരുന്നുവെന്ന് അവര്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു.
വിവാദമായ ലേഖനം
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെടുത്തി, ‘Kanthapuram A P Aboobacker Musliyar: A Controversial Cleric at the Centre of Nimisha Priya’s Hopeful Pardon’ എന്ന തലക്കെട്ടിലാണ് 2025 ജൂലൈ 17-ന് ലേഖനം പ്രസിദ്ധീകരിച്ചത്. അടുത്തയിടെ ഔട്ട്ലുക്കില്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്ന വയനാട് സ്വദേശി കെ.എ. ഷാജിയായിരുന്നു ലേഖകന്‍.
നിമിഷ പ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകളില്‍ കാന്തപുരം ചില നിബന്ധനകള്‍ വെച്ചതായാണ് ലേഖനത്തില്‍ ഉളളത്. നിമിഷ പ്രിയയുടെ മോചന വിഷയത്തിലൂടെ തന്റെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതായും ലേഖനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റേതായി ചില ഉദ്ദരണികളും ചേര്‍ത്തിരുന്നു. എന്നാല്‍. ഈ വിഷയത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി സംസാരിക്കാതെയാണ് ലേഖകന്‍ അദ്ദേഹത്തിന്റേതെന്ന പേരില്‍ ഉദ്ധരണികള്‍ ചേര്‍ത്തതത്രെ. ഇതോടെയാണ് പ്രതിഷേധം ശക്തമായതും ഔട്ട്ലുക്കിന് ലേഖനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായതും.
ഔട്ട്ലുക്കിന്റെ ഖേദപ്രകടനം
വിവാദം ശക്തമായതോടെ ഔട്ട്ലുക്ക് ഇന്ത്യ വെബ്സൈറ്റില്‍ ഒരു വിശദീകരണം പ്രസിദ്ധീകരിച്ചു. ‘ജൂലൈ 17-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശൈഖ് അബൂബക്കര്‍ മുസ്ലിയാരുടേതായി നല്കിയ ഉദ്ധരണികള്‍ തെറ്റായിരുന്നു. ഈ തെറ്റില്‍ ഞങ്ങള്‍ ഖേദിക്കുന്നു,’ എന്നാണ് ഔട്ട്ലുക്കിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. ഈ കുറിപ്പ് പ്രസിദ്ധീകരിച്ച ശേഷം ലേഖനം വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.
വ്യാപകമായ പ്രതിഷേധം
ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ കാന്തപുരത്തിന്റെ അനുയായികളും സുന്നി സംഘടനകളും സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി രംഗത്തുവന്നിരുന്നു. ഒരാളുടെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങളെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് മാധ്യമ ധര്മ്മത്തിന് ചേര്‍ന്നതല്ലെന്നും, ലേഖകന്‍ എത്രയും പെട്ടെന്ന് മാപ്പ് പറഞ്ഞ് ലേഖനം പിന്‍വലിക്കണമെന്നും വ്യാപകമായി ആവശ്യം ഉയര്‍ന്നു. നേരത്തെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കെ.എ. ഷാജി, കേരളത്തിലെ ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമാണ്. ഒരു വ്യക്തിയുടെ ജീവനുമായി ബന്ധപ്പെട്ട അതീവ ഗൗരവമേറിയ വിഷയത്തില്‍, യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജ ഉദ്ധരണികള്‍ ചേര്‍ത്തതിലാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
