ആർഎസ്എസ് ഗണവേഷമണിഞ്ഞ് മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ; മൂന്നാറിലെ വിജയദശമി ചടങ്ങിലെ ‘കൗതുകക്കാഴ്ച്ച’
മുൻ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്.രാജേന്ദ്രൻ ആർഎസ്എസ് ഗണവേഷമണിഞ്ഞ് വിജയദശമി പരിപാടിയിൽ പങ്കെടുത്തു. മൂന്നാറിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് അദ്ദേഹം ആർഎസ്എസിന്റെ ഔദ്യോഗിക വേഷത്തിലെത്തിയത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ആർഎസ്എസിന്റെ മുഖപത്രമായ ‘കേസരി’ വാരികയുടെ പ്രചാരണ ഉദ്

മുൻ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്.രാജേന്ദ്രൻ ആർഎസ്എസ് ഗണവേഷമണിഞ്ഞ് വിജയദശമി പരിപാടിയിൽ പങ്കെടുത്തു. മൂന്നാറിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് അദ്ദേഹം ആർഎസ്എസിന്റെ ഔദ്യോഗിക വേഷത്തിലെത്തിയത്.
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ആർഎസ്എസിന്റെ മുഖപത്രമായ ‘കേസരി’ വാരികയുടെ പ്രചാരണ ഉദ്ഘാടനവും എസ്.രാജേന്ദ്രൻ നിർവഹിച്ചു. ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് മൂന്നുതവണ സിപിഎം ടിക്കറ്റിൽ നിയമസഭയിലെത്തിയ മുതിർന്ന നേതാവാണ് അദ്ദേഹം.
ദീർഘകാലം സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന രാജേന്ദ്രൻ, പിന്നീട് പാർട്ടി നേതൃത്വവുമായി അകലുകയും ബിജെപിയിൽ ചേരുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടുകയും ചെയ്തിരുന്നു.
വർഷങ്ങളോളം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ച ഒരു നേതാവ് പൂർണ ഗണവേഷത്തിൽ ആർഎസ്എസ് വേദിയിൽ എത്തിയത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കും കൗതുകത്തിനും വഴിവെച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
