Skip to content
Kerala

കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം തടഞ്ഞ് സൂപ്പര്‍ കപ്പ് സംഘാടകര്‍, ഫലസ്തീന്‍ പതാകയും കൊക്കക്കോളയ്‌ക്കെതിരായ ബാനറും പിടിച്ചെടുത്തു

കഴിഞ്ഞദിവസം കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ലീഗ് മത്സരത്തിനിടെ കാണികള്‍ ഉയർത്തിയ ഫലസ്തീന്‍ പതാകയും കൊക്കക്കോള വിരുദ്ധ ബാനറും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊക്കക്കോളയുടെ പങ്കാളിത്തത്തോടെ നടന്ന കേരളാ സൂപ്

N

News Desk

Published on: 14 Oct 2025, 10:32 am

കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം തടഞ്ഞ് സൂപ്പര്‍ കപ്പ് സംഘാടകര്‍, ഫലസ്തീന്‍ പതാകയും കൊക്കക്കോളയ്‌ക്കെതിരായ ബാനറും പിടിച്ചെടുത്തു

കഴിഞ്ഞദിവസം കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ലീഗ് മത്സരത്തിനിടെ കാണികള്‍ ഉയർത്തിയ ഫലസ്തീന്‍ പതാകയും കൊക്കക്കോള വിരുദ്ധ ബാനറും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊക്കക്കോളയുടെ പങ്കാളിത്തത്തോടെ നടന്ന കേരളാ സൂപ്പർ ലീഗ് (KSL) മത്സരത്തിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്.

പ്രതിഷേധവും അടിച്ചമർത്തലും

സംഭവം നടന്നത് കാലിക്കറ്റ് എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മിലുള്ള മത്സരത്തിനിടെയാണ്. മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ ലഭിച്ചിരുന്നു.

മത്സരം തുടങ്ങിയ ഉടൻ തന്നെ കാണികള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങളുയര്‍ത്തുകയും പതാക വീശുകയും ചെയ്തു. ഇതിനിടെയാണ് സുരക്ഷാ ജീവനക്കാർ ഇടപെട്ട് പതാകകളും ബാനറുകളും പിടിച്ചെടുത്തത്.

ഫലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത് സെക്യൂരിറ്റി ഗാർഡുകൾ തടയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയവരുടെ ഫോണുകൾ പിടിച്ചുവാങ്ങി വീഡിയോകൾ ഡിലീറ്റ് ചെയ്തു എന്നും പരാതി ഉയർന്നിട്ടുണ്ട്. കാണികളുടെ പ്രതിഷേധങ്ങളെ സംഘാടകര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മത്സരഫലം

അതേസമയം, ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശൂര്‍ മാജിക് എഫ്.സി കാലിക്കറ്റ് എഫ്.സിയെ പരാജയപ്പെടുത്തി. 36-ാം മിനിറ്റിൽ തൃശൂര്‍ മാജിക് എഫ്.സി. ക്യാപ്റ്റൻ മെയിൽസൺ ആൽവിസിന്റെ ഹെഡറിലൂടെയാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.

Related Stories