Skip to content
Kerala

അവയവക്കച്ചവടം: കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഇഡി റെയ്ഡ്

അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ അഞ്ച് ആശുപത്രികളിൽ റെയ്ഡ് നടത്തുന്നു. പ്രധാന ആശുപത്രികളായ രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്‍ഷോർ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. അവയവ കച്ചവട കേസിലെ പ്രധാന പ്രതിയായ നജീബുമായി ബന്ധപ്

N

News Desk

Published on: 18 Jun 2026, 10:27 am

അവയവക്കച്ചവടം: കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഇഡി റെയ്ഡ്

അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ അഞ്ച് ആശുപത്രികളിൽ റെയ്ഡ് നടത്തുന്നു. പ്രധാന ആശുപത്രികളായ രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്‍ഷോർ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. അവയവ കച്ചവട കേസിലെ പ്രധാന പ്രതിയായ നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഇഡി റെയ്ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെച്ചാണ് നജീബിനെ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷമായി വ്യാജരേഖകൾ നിർമ്മിച്ച് ഇയാൾ അവയവക്കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി സാധാരണക്കാരെ ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ദാതാക്കൾക്ക് കുറഞ്ഞ തുക മാത്രം നൽകി, വൻ തുകയ്ക്കാണ് അവയവങ്ങൾ മറിച്ചുവിൽക്കുന്നത്.

എംഎൽഎമാർ, എംപിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിലടക്കം വ്യാജരേഖകൾ ചമച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിന് പിന്നിൽ വലിയൊരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിന് വേരുകളുണ്ടെന്നതിന്റെ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

മൂന്ന് വർഷത്തിലധികമായി വ്യാജരേഖകൾ ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് ഈ മാഫിയ അവയവക്കച്ചവടം നടത്തി വന്നത്. ഇഡി റെയ്ഡ് നടക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

Related Stories