Skip to content
Kerala

കേരളത്തെ രക്ഷിക്കാൻ ബിജെപിക്കേ കഴിയൂ; എൽഡിഎഫും യുഡിഎഫും പ്രീണന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അമിത് ഷാ

ജമാഅത്തെ ഇസ്‌ലാമി, പിഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളിൽ നിന്ന് കേരളത്തെ സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സംഘടനകൾ ഇരുമുന്നണികളുടെയും വോട്ട് ബാങ്കുകളാണെന്നും അതിനാൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരുകൾ തയ്യാറാകില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വി

N

News Desk

Published on: 11 Jan 2026, 3:43 pm

കേരളത്തെ രക്ഷിക്കാൻ ബിജെപിക്കേ കഴിയൂ; എൽഡിഎഫും യുഡിഎഫും പ്രീണന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അമിത് ഷാ

ജമാഅത്തെ ഇസ്‌ലാമി, പിഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളിൽ നിന്ന് കേരളത്തെ സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സംഘടനകൾ ഇരുമുന്നണികളുടെയും വോട്ട് ബാങ്കുകളാണെന്നും അതിനാൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരുകൾ തയ്യാറാകില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വിഘടനവാദ അജണ്ടകളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വഖഫ് നിയമത്തെക്കുറിച്ചും അദ്ദേഹം ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. മുത്തലാഖ് നിരോധിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും അതിനെ എതിർത്ത കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്‌ലിം സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടോ ഇല്ലയോ എന്ന് കേരള മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വഖഫ് ബോർഡിലെ അഴിമതി തുടച്ചുനീക്കാൻ കൊണ്ടുവന്ന നിയമത്തെ എന്തിനാണ് ഇരുമുന്നണികളും എതിർക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.

എറണാകുളത്തെ വഖഫ് ഭൂമി തർക്കത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. എറണാകുളത്ത് അറുന്നൂറോളം ക്രിസ്ത്യൻ – ഹിന്ദു കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 400 ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ പേരിൽ കൈയേറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. പ്രീണന നയം സ്വീകരിച്ചിരിക്കുന്നതിനാൽ ഈ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും നീതി, ആർക്കും പ്രീണനമില്ല എന്നതാണ് ബിജെപിയുടെ നയമെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രീണന രാഷ്ട്രീയം പിന്തുടരുന്നത് വഴി ആർക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അത് അവസാനിപ്പിക്കാൻ ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Related Stories