സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നിസ്സാര നടപടി മാത്രം
യൂത്ത് കോൺഗ്രസ് നേതാവായ വി.എസ്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിസാര നടപടി മാത്രം. കേവലം രണ്ട് വർഷത്തെ ഇൻക്രിമെന്റ് തടയുക എന്ന ലളിതമായ നടപടി മാത്രമാണ് ഇവർക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന മർദ്ദനത്തിൽ സുജിത്തിന്റെ ഒരു ചെവിയുടെ കേൾവി ശക്തിക്ക് തക

യൂത്ത് കോൺഗ്രസ് നേതാവായ വി.എസ്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിസാര നടപടി മാത്രം. കേവലം രണ്ട് വർഷത്തെ ഇൻക്രിമെന്റ് തടയുക എന്ന ലളിതമായ നടപടി മാത്രമാണ് ഇവർക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന മർദ്ദനത്തിൽ സുജിത്തിന്റെ ഒരു ചെവിയുടെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂർ ഡി.ഐ.ജി ഹരിശങ്കർ അറിയിച്ചിരുന്നു. എന്നാൽ, എന്താണ് നടപടിയെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ഡി.ഐ.ജി ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സമീപ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഇത് ശിക്ഷാ നടപടിയായി കണക്കാക്കാൻ സാധിക്കില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്.
കൂടാതെ, കോടതി പ്രതിചേർത്ത സി.പി.ഒ ശശിധരനെതിരെ യാതൊരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. സുജിത്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ശശിധരൻ ഇല്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട് ഈ വാദം തള്ളിക്കളയുന്നു. സുജിത്തിനെ സ്റ്റേഷനിലെത്തിക്കുമ്പോൾ ശശിധരൻ പുറത്തുനിന്ന് കയറി വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജി.ഡി. ചാർജിലുണ്ടായിരുന്ന ശശിധരൻ പുറത്ത് നിന്ന് വന്നതിനാൽ ദേഹോപദ്രവം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ റിപ്പോർട്ട് നിലനിൽക്കുമ്പോഴാണ് ശശിധരനെതിരെയുള്ള നടപടി ഒഴിവാക്കിയത്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ വി.എസ്. സുജിത്തിനെ 2023 ഏപ്രിൽ അഞ്ചിനാണ് എസ്.ഐ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
