ഓൺലൈൻ മണി ഗെയിമുകൾക്ക് രാജ്യത്ത് നിരോധനം; ഡ്രീം11 ഉൾപ്പെടെ പ്രമുഖ കമ്പനികൾ അടച്ചുപൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ഇതോടെ, ഡ്രീം11 ഉൾപ്പെടെയുള്ള പ്രമുഖ ഗെയിമിങ് കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾക്ക് പൂട്ടുവീഴും. ഡ്രീം11-ന് പുറമ

ന്യൂഡൽഹി: രാജ്യത്ത് പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ഇതോടെ, ഡ്രീം11 ഉൾപ്പെടെയുള്ള പ്രമുഖ ഗെയിമിങ് കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾക്ക് പൂട്ടുവീഴും.
ഡ്രീം11-ന് പുറമെ മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ), പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ വൻകിട കമ്പനികളും പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. നിയമം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിന് മുൻപ് തന്നെ പല കമ്പനികളും ഈ തീരുമാനം എടുത്തുവെന്നത് ശ്രദ്ധേയമാണ്.
ഉപയോക്താക്കൾക്ക് നിക്ഷേപിച്ച പണം കൃത്യമായി തിരികെ നൽകുമെന്ന് കമ്പനികൾ ഉറപ്പുനൽകുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വരുന്ന തീയതി കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ പിന്നീട് അറിയിക്കും. നിലവിലെ കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് ഉപയോക്താക്കളുടെ പണം തിരികെ നൽകുന്നതിനായി ഒരു മാസം വരെ സാവകാശം നൽകിയേക്കുമെന്നാണ് സൂചന.
പുതിയ നിയമമനുസരിച്ച്, നിരോധനത്തിന് ശേഷവും ഓൺലൈൻ മണി ഗെയിമുകൾ സംഘടിപ്പിക്കുന്നവർക്കും പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ആണ് നിയമലംഘകർക്ക് ചുമത്തുക.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
