Skip to content
Kerala

ഒരു ഷിഗെല്ല മരണം കൂടി; പത്തനംതിട്ടയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു, പ്രതിരോധം ശക്തമാക്കി അധികൃതർ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധയെത്തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്വദേശിയാണ് കഴിഞ്ഞ ജൂലൈ ഒന്നിന് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നിലവിൽ രോഗവ്യാപനം തടയുന്നതിനുള്ള കർശനമായ മുൻ

N

News Desk

Published on: 4 Jul 2026, 10:39 pm

ഒരു ഷിഗെല്ല മരണം കൂടി; പത്തനംതിട്ടയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു, പ്രതിരോധം ശക്തമാക്കി അധികൃതർ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധയെത്തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്വദേശിയാണ് കഴിഞ്ഞ ജൂലൈ ഒന്നിന് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നിലവിൽ രോഗവ്യാപനം തടയുന്നതിനുള്ള കർശനമായ മുൻകരുതലുകളാണ് വിവിധ ജില്ലകളിൽ സ്വീകരിച്ചു വരുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി പുതിയതായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ പത്തനംതിട്ട ജില്ലയിലും ആദ്യമായി ഷിഗെല്ല കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ എഴിക്കാട് ഉന്നതി സ്വദേശിയായ പത്തുവയസുകാരിക്കാണ് രോഗം ബാധിച്ചത്. കുട്ടി ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തനംതിട്ടയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അടിയന്തര അവലോകനയോഗം ചേർന്നു. നിലവിൽ രോഗബാധിതയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിയുടെ സഹോദരങ്ങൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ രോഗലക്ഷണങ്ങളോ ബാധയോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാകാം കുട്ടിക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

രോഗം സ്ഥിരീകരിച്ച എഴിക്കാട് ഉന്നതി മേഖലയിൽ ആരോഗ്യവകുപ്പ് ഇതിനകം തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ഇവിടെ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ, വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ബോധവൽക്കരണ പരിപാടികൾ നടത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുകളിലും വിപണികളിലും പരിശോധന കർശനമാക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Stories