Skip to content
Kerala

വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പിടിയിൽ വീണു; കേരളത്തിന് ലാഭം കോടികൾ

ഉദ്യോഗസ്ഥരെ വിശ്വസിച്ച് അബദ്ധത്തിൽ ചാടുമായിരുന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിനും മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടൽ രക്ഷയായി.

W

web desk

Published on: 10 Nov 2026, 4:35 pm

വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പിടിയിൽ വീണു;  കേരളത്തിന് ലാഭം കോടികൾ

വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥർ നടത്തിയ വൻ വൈദ്യുതി ഇടപാടാണ് മുഖ്യമന്ത്രിയുട മുന്നിൽ പൊളിഞ്ഞുവീണത്. ഉദ്യോഗസ്ഥരെ വിശ്വസിച്ച് അബദ്ധത്തിൽചാടുമായിരുന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിനും മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടൽ രക്ഷയായി. കെ എസ് ഇ ബിയുട പുതിയ ചെയർമാൻ നൽകിയ നിലവിലെ സ്റ്റാറ്റസ് പുറത്തുവന്നതോടെ മുൻ ചെയർമാൻ രാജമാണിക്യവും സംഘവും നടത്തിയ കോടികളുടെ അനാവശ്യ ഇടപാട് നീക്കവും പുറത്തുവരികയും ചെയ്തു.

ഹിമാചൽ വൈദ്യുതി വാങ്ങാൻ KSEB ഉദ്യോഗസ്ഥ തലത്തിൽ നടന്നത് വൻ തട്ടിപ്പ് പദ്ധതിയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകും, അതിനാൽ അധിക വൈദ്യുതി വാങ്ങിയില്ലെങ്കിൽ പവർകട്ട് വേണ്ടിവരും എന്നെല്ലാം അന്നത്തെ KSEB ചെയർമാനും പവർ സെക്രട്ടറിയും ആയ ഡോ. എം.ജി. രാജമാണിക്യമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ പ്രതിസന്ധി ഒഴിവാക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങണമെന്നും രാജമാണിക്യം നിർദേശംവച്ചു. ഈ ആശയം വൈദ്യുതി മന്ത്രിയെക്കൊണ്ട് സമ്മതിപ്പിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിന് വഴങ്ങിയില്ല.
ഹിമാചൽ വൈദ്യുതിക്ക് വില കൂടുതൽ ആയിരുന്നുവെന്നതാണ് സതീശന്റെ എതിർപിന് കാരണം. യൂണിറ്റ് ഒന്നിന് 14.50 രൂപക്കാണ് ഹിമാചൽ വൈദ്യുതി ഓഫർ ചെയ്തത്. ഇതിന് പകരം കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാൻ സാധ്യതയുള്ള GNA കരാർ എന്ന ബദൽ മാർഗത്തിനാണ് സതീശൻ പരിഗണന നൽകിയത്. GNA പ്ലാറ്റ്ഫോമിൽ വില യൂണിറ്റ് ഒന്നിന് 8.645 രൂപ മാത്രമാണ്.

ഇതിൽ ഹിമാചൽ വൈദ്യുതി വൈകുന്നേരത്തെ പീക്ക് സമയത്തേക്കും GNA യിൽനിന്നുള്ള വൈദ്യുതി 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിലുമാണ് എന്ന് KSEB ചെയർമാൻ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഹിമാചൽ അങ്ങിനെ ഒരു ഓഫർ നൽകിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഉയർന്ന നിരക്കിൽ വാങ്ങിയാലും പീക്ക് അവറിൽ ലഭിക്കുന്നതിനാൽ ഹിമാചൽ ആണ്‌ ലാഭം എന്നാണ് രാജമാണിക്യം റിപ്പോർട്ട്. കെ എസ്‌ ഇ ബി യുടെ 130 MW ന്റെ ഒരു ജനറേറ്റർ മെയിന്റനൻസിനായി നിർത്തിവച്ചിരുന്നു. നവംബർ-ഡിസംബർ മാസം വരെയാണ് ജനറേറ്റർ മെയിന്റനൻസിനായി നിർത്തിവച്ചത് എങ്കിലും അത് 10 ദിവസത്തിനകം ശരിയാക്കണം എന്ന് മുഖ്യമന്ത്രി അന്ത്യ ശാസനം നൽകി. ജനറേറ്റർ പ്രവർത്തനക്ഷമമായതോടെ വൈദ്യുതി പ്രതിസന്ധിയിൽ അത് വലിയ ആശ്വാസവുമായി.

ഡോ. രാജമാണിക്യം റിപ്പോർട്ട് പറയുന്ന പല കാര്യങ്ങളും ദുരൂഹമാണെന്നാണ് പ്രത്യക്ഷത്തിൽ വിലയിരുത്താനാകുക. അടിയന്തിര പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കി ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നോ ലക്ഷ്യമെന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹിമാചലിലും കോൺഗ്രസ്‌ സർക്കാരാണ് ഭരിക്കുന്നത്. അവിടെ നിന്ന് വൈദ്യുതി വാങ്ങേണ്ട എന്ന് കേരളത്തിലെ കോൺഗ്രസ് സർക്കാർ തീരുമാനിക്കുന്പോൾ വാങ്ങണം എന്ന നിലപാടാണ് കെ എസ് ഇ ബിയും പിണറായി വിജയനും സ്വീകരിക്കുന്നത്. ഡോ. രാജമാണിക്യത്തെ മാറ്റിയപ്പോൾ ഉയർന്ന ആരോപണം വില കൂടിയ വൈദ്യുതി വാങ്ങാൻ അനുവദിക്കാത്തതിനാൽ വകുപ്പിൽ നിന്ന് മാറ്റി എന്നാണ്. എന്നാൽ ഇന്ന് പുതിയ KSEB ചെയർമാനും പവർ സെക്രട്ടറിയും ആയി നിയമിതനായ പ്രശാന്ത് ഐ എ എസ്‌ നൽകിയ റിപ്പോർട്ട് ഇതിന് വിരുദ്ധമായ സന്ദേശമാണ് നൽകുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല എന്ന കണ്ടെത്തൽ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. അടിയന്തര പ്രതിസന്ധി ഇല്ലാത്തതിനാൽ ഹിമാചലിൽനിന്നോ GNA വഴിയോ പുതിയ വൈദ്യുതി വാങ്ങേണ്ടതില്ലെന്നും വേണ്ടിവന്നാൽ NTPCയിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. കുറഞ്ഞ നിരക്കിൽ NTPC വൈദ്യുതി ലഭ്യമാകുമെങ്കിൽ നേരത്തെ ഈ സാധ്യത പരിഗണിക്കാതിരുന്നതും അതീവ ദുരൂഹമാണ്. മുൻ ചെയർമാൻ വൈദ്യുതി മന്ത്രിക്ക് നൽകിയ നവംബർ, ഡിസംബർ മാസങ്ങളിലെ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന സംശയവും ബലപ്പെടുകയാണ്. മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നു എങ്കിൽ കോടിക്കണക്കിന് രൂപയാണ് കേരളത്തിന് നഷ്ടമാകുമായിരുന്നു എന്നും ഇത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ സമയോജിതമായ ഇടപെടലാണ് ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഗുണകരമായത് എന്ന വ്യക്തം. അതേസമയം വൈദ്യുതി മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ പറഞ്ഞതിനൊപ്പം നിന്നത് അദ്ദേഹത്തിന് തന്നെ വിനയാകുമായിരുന്നു. ഈ അപകടക്കെണിയിൽ നിന്ന് മന്ത്രി സണ്ണി ജോസഫും ഇതോടെ രക്ഷപ്പെട്ടു.

Related Stories