Skip to content
Kerala

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്; ബിനു ചുള്ളിയിലിന് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലിനാണ് വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല. ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.എം. അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശീയ സെക്രട്ടറിമാരായും നിയമിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാ

N

News Desk

Published on: 13 Oct 2025, 5:40 pm

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്; ബിനു ചുള്ളിയിലിന് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലിനാണ് വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല. ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

കെ.എം. അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശീയ സെക്രട്ടറിമാരായും നിയമിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഒ.ജെ. ജനീഷ്.

ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. നിലവിലെ വൈസ് പ്രസിഡന്റുമാരായ ഒ.ജെ. ജനീഷ്, അബിൻ വർക്കി, ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിലിന് മുൻ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായ കെ.എം. അഭിജിത്ത് എന്നിവരെല്ലാം അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

ബിനു ചുള്ളിയിലിന് വേണ്ടി കെ.സി. വേണുഗോപാലും അബിൻ വർക്കിക്ക് വേണ്ടി രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടായിരുന്നു. കെ.എം. അഭിജിത്തിന് വേണ്ടി എം.കെ. രാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെടൽ നടത്തി. എന്നാൽ, കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും സാമുദായിക പരിഗണനയും ജനീഷിന് അനുകൂലമായി ഭവിക്കുകയായിരുന്നു.

Related Stories