മെസ്സിയുടെ പേരിലെ തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിനെതിരെ ഇഡി കേസെടുത്തു
നേരത്തെ മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെമ (FEMA) നിയമലംഘനം ആരോടിച്ച് ആന്‍റോ അഗസ്റ്റിനെതിരെ ഇഡി കേസെടുത്തിരുന്നു

തിരുവനന്തപുരം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ കേസ് രജിസ്റ്റർ ചെയ്തു. സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചുകൊണ്ട് വലിയ തോതിൽ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടർ ചാനലിനെ പ്രതിയാക്കിയാണ് ഇത്തവണ ഇഡി പുതിയ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നേരത്തെ മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെമ (FEMA) നിയമലംഘനം ആരോടിച്ച് ആന്‍റോ അഗസ്റ്റിനെതിരെ ഇഡി കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ചാനലിനെതിരെയും കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾക്കും അനധികൃത നേട്ടങ്ങൾക്കും പിന്നിലെ കൂടുതൽ തെളിവുകൾ ഏജൻസി പരിശോധിച്ചുവരികയാണ്.
ഇതിനിടയിൽ, മെസ്സി തട്ടിപ്പ് കേസിൽ ഗോകുലം ചിറ്റ്സിന്റെ പങ്കിനെക്കുറിച്ചും ജിഎസ്ടി (GST) വകുപ്പ് അന്വേഷണത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വലിയ നഷ്ടം കണ A കാട്ടിയ റിപ്പോർട്ടർ ടിവിക്ക് 137 കോടി രൂപ വായ്പയായി നൽകിയതാണ് ജിഎസ്ടി വകുപ്പിന്റെ സംശയത്തിന് കാരണം. ഈ പണമിടപാടുകളും സാമ്പത്തിക സ്രോതസ്സുകളും വകുപ്പ് വിശദമായി പരിശോധിക്കും.
പരിപാടി സ്പോൺസർ ചെയ്യാൻ ഗോകുലം ചിറ്റ്സ് ശ്രമിച്ചിരുന്നോ എന്നും അന്വേഷണത്തിൽ വ്യക്തമാകും. സ്പോൺസർഷിപ്പിന്റെ ഭാഗമായി ജിഎസ്ടി അടയ്ക്കാതിരുന്നത് നിയമവിരുദ്ധമായ തട്ടിപ്പായി കണക്കാക്കേണ്ടി വരുമെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ നിർണായക നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
Related Stories

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 1 day ago

വ്ളോഗർ ഹൈദർ മധൂർ എം.ഡി.എം.എയുമായി പിടിയിൽ, അറസ്റ്റിലായത് വാഹനപരിശോധനക്കിടെ
web desk · 1 day ago

ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ
web desk · 2 days ago
