എൻ.എസ്.എസും എസ്.എൻ.ഡി.പി ഐക്യം അസംബന്ധം, ഒരു ചലനവും സൃഷ്ടിയ്ക്കില്ലെന്ന് പുന്ന ശ്രീകുമാർ
എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിൽ നടത്തുന്ന ഐക്യശ്രമങ്ങൾ ഹിന്ദുസമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യില്ലെന്നും അസംബന്ധമാണെന്നും കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമങ്ങളുടെ ആവർത്തനമാണ് ഇപ്പോൾ ന

എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിൽ നടത്തുന്ന ഐക്യശ്രമങ്ങൾ ഹിന്ദുസമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യില്ലെന്നും അസംബന്ധമാണെന്നും കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമങ്ങളുടെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഇത്തരം സമ്മർദ്ദതന്ത്രങ്ങൾ കേരളത്തിന്റെ സാമൂഹിക രംഗത്ത് ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
1949-ൽ മന്നത്ത് പദ്മനാഭന്റെയും ആർ. ശങ്കറിന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട ‘ഹിന്ദു മഹാമണ്ഡല’ത്തിന്റെ “നായാടി മുതൽ നമ്പൂതിരി വരെ” എന്ന മുദ്രാവാക്യത്തിന്റെ പശ്ചാത്തലം അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിരഹിത ഹിന്ദുസമൂഹം എന്ന വിശാല കാഴ്ചപ്പാടാണ് അന്നുണ്ടായിരുന്നതെങ്കിലും, സംവരണ വിഷയത്തിലെ ഭിന്നതയാണ് അന്ന് ആ ഐക്യം തകരാൻ കാരണമായത്. ഇപ്പോൾ അത്തരം സാഹചര്യങ്ങൾ നിലവിലില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെ ഗൗരവമായി കാണണമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
സമുദായ സംവരണത്തെയും ജാതി സെൻസസിനെയും കാലാകാലങ്ങളായി എതിർക്കുന്ന നിലപാടാണ് എൻ.എസ്.എസ് സ്വീകരിക്കുന്നത്. ജാതി സെൻസസിനെതിരെ കേന്ദ്ര സർക്കാരിന് മുന്നിൽ നിവേദനവുമായി പോയ എൻ.എസ്.എസുമായി ചേർന്ന് ഐക്യം സ്ഥാപിക്കുന്നത് ഈഴവ സമുദായത്തിന് തന്നെ ദോഷകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഐക്യശ്രമങ്ങൾ പിന്നോക്ക വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചില വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് ഐക്യമുണ്ടാക്കാനുള്ള ശ്രമം നാടിന്റെ മതേതര കാഴ്ചപ്പാടുകൾക്ക് യോജിച്ചതല്ല. സാമൂഹിക നീതിയേക്കാൾ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം സഖ്യങ്ങൾ കൊണ്ട് പിന്നോക്ക സമുദായങ്ങൾക്ക് ഒന്നും നേടാനാവില്ലെന്നും പുന്നല ശ്രീകുമാർ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
