പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ മന്ത്രി, ‘അടിക്കടി മാറ്റുന്നത് ശരിയല്ല’
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്രം വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി പരസ്യമാക്കിയത്. പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി നിർണായക ചുമതലകൾ സമയബന്ധിതമായി നി

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്രം വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി പരസ്യമാക്കിയത്.
പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി നിർണായക ചുമതലകൾ സമയബന്ധിതമായി നിർവഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും, അതിനാൽ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇത്തരം മാറ്റങ്ങളിലെ തന്റെ വിയോജിപ്പ് ബന്ധപ്പെട്ടവരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ സ്ഥിരത അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചകളോ പ്രത്യേക ശ്രമങ്ങളോ നടക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളോടും മുൻപും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും, ഇക്കാര്യത്തിൽ മുൻപ് നിയമസഭയിൽ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും, അധ്യാപക സംഘടനകളുടെ നിലപാടുകൾ കൂടി അറിഞ്ഞ ശേഷമേ ഭാവികാര്യങ്ങളിൽ മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
