കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞത് തന്റെ ഭാര്യയല്ല; വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് വസീഫ്
സോഷ്യൽ മീഡിയയിൽ വൈറലായ കെ.എസ്.ആർ.ടി.സി ബസുമായി ബന്ധപ്പെട്ട വീഡിയോയിലെ സ്ത്രീ തന്റെ ഭാര്യയാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്. നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കാനാണ് യു.ഡി.എഫ് – ബി.ജെ.പി അനുകൂലികൾ ശ്രമിക്കുന്നതെന്നും ഇത്തരം അധമ വൃത്തികൾക്ക് മുന്നി

സോഷ്യൽ മീഡിയയിൽ വൈറലായ കെ.എസ്.ആർ.ടി.സി ബസുമായി ബന്ധപ്പെട്ട വീഡിയോയിലെ സ്ത്രീ തന്റെ ഭാര്യയാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്. നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കാനാണ് യു.ഡി.എഫ് – ബി.ജെ.പി അനുകൂലികൾ ശ്രമിക്കുന്നതെന്നും ഇത്തരം അധമ വൃത്തികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വ്യാജപ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു സ്ത്രീ കെ.എസ്.ആർ.ടി.സി ബസ് നിർത്താനാവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയിലുള്ളത് വസീഫിന്റെ ഭാര്യയാണെന്ന തരത്തിൽ വ്യാജ വാർത്തകൾ പരന്നത്. പ്രമുഖ വാർത്താ ചാനലുകളുടെ വ്യാജ കാർഡുകൾ നിർമ്മിച്ച് മുസ്ലിം ലീഗ്, ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായി നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ അക്കൗണ്ടുകളിലൂടെ ആരംഭിച്ച ഈ സൈബർ ആക്രമണം പിന്നീട് മുഖമുള്ള അക്കൗണ്ടുകളും ഏറ്റെടുക്കുകയായിരുന്നു.
“സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, ആ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലെന്ന് മാത്രമല്ല, എനിക്ക് ആ സ്ത്രീയെ പരിചയവുമില്ല,” വസീഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിൽ കുറച്ചു കാലമായി ഇടതുപക്ഷ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന വലതുപക്ഷ കൂട്ടായ്മയുടെ നീചമായ രാഷ്ട്രീയ വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് മുന്നിൽ തളരുന്നവരല്ല തങ്ങളെന്നും, യാതൊരു ഭയവുമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ‘നോട്ട് ആൻ ഇഞ്ച് ബാക്ക്’ (Not an inch back) എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
