തട്ടിപ്പുകൾക്ക് ‘മാധ്യമസ്വാതന്ത്ര്യ’ത്തിന്റെ മറവേണ്ട; ‘റിപ്പോർട്ടർ ടിവി സംരക്ഷണ സമിതി’ക്ക് പിന്നിലെ രാഷ്ട്രീയ-മാധ്യമ അവിഹിത കൂട്ടുകെട്ട്
കെ ബിജു മോഹൻ കൊച്ചി: ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരെ അന്വേഷണവും റെയ്ഡും നടക്കുന്നത്, മറിച്ച് അതിന്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും ഗുരുതരമായ സാമ്പത്തിക തിരിമറികളുടേയും പേരിലാണ്. അതുകൊണ്ടുതന്നെ, ഇതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി ചിത്രീകരിക്കാന

കെ ബിജു മോഹൻ
കൊച്ചി: ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരെ അന്വേഷണവും റെയ്ഡും നടക്കുന്നത്, മറിച്ച് അതിന്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും ഗുരുതരമായ സാമ്പത്തിക തിരിമറികളുടേയും പേരിലാണ്. അതുകൊണ്ടുതന്നെ, ഇതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ തികച്ചും ബാലിശവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത നാടകവുമാണെന്ന് വ്യക്തമാകുന്നു. മരംകൊള്ള, സാമ്പത്തിക തട്ടിപ്പ്, വ്യാജമദ്യ ശേഖരണം തുടങ്ങിയ അതീവ ഗുരുതരമായ ക്രിമിനൽ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നവർ തങ്ങളുടെ ക്രമക്കേടുകൾ മൂടിവെക്കാൻ ഒരു വാർത്താ ചാനലിനെയും മാധ്യമപ്രവർത്തകരെയും പരിചയാക്കുകയാണ്.
സാധാരണ നിയമനടപടിക്രമം മാത്രം
തട്ടിപ്പുകേസുകളിലും മറ്റ് സാമ്പത്തിക-ക്രിമിനൽ കേസുകളിലും അന്വേഷണ ഏജൻസികൾ പരിശോധന നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തുന്നതും, തെളിവ് നശിപ്പിക്കുന്നത് തടയാൻ അവിടെയുള്ളവരുടെ ഫോണുകൾ താൽക്കാലികമായി പിടിച്ചുവെക്കുന്നതും സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. കോടതിയുടെ കൃത്യമായ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിയമത്തോട് പൂർണ്ണമായും സഹകരിക്കുക എന്നതാണ് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഭരണഘടനാപരമായ ഉത്തരവാദിത്തം. എന്നാൽ, അന്വേഷണ സംഘം ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയ്യാറാകാതിരുന്നാൽ, സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് നിയമപരമായ വഴികൾ തേടേണ്ടിവരും. അതിനെ ഭരണകൂട ഭീകരതയായി മുദ്രകുത്തുന്നത് പരിഹാസ്യമാണ്.
മാധ്യമവേട്ടയും സാമ്പത്തിക അന്വേഷണവും തമ്മിലുള്ള വ്യത്യാസം
നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുൻപല്ലാത്ത കാലത്ത് നാം കണ്ടിട്ടുണ്ട്. അതാണ് യഥാർത്ഥത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം. അല്ലാതെ, കോടികളുടെ സാമ്പത്തിക തിരിമറികളിലും തട്ടിപ്പുകേസുകളിലും നടക്കുന്ന നിയമപരമായ അന്വേഷണം ഒരു കാരണവശാലും മാധ്യമവേട്ടയാകില്ല. തട്ടിപ്പ് നടത്തിയവർ മാധ്യമ ഉടമകളോ പത്രപ്രവർത്തകരോ ആണെന്നത് അവർക്ക് നിയമത്തിൽനിന്ന് പ്രത്യേക പരിരക്ഷ നൽകുന്നില്ല.
എക്സാലോജിക് മോഡൽ ഇരവാദം
എക്സാലോജിക് ഉടമക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണങ്ങളെ ഭരണകൂട വേട്ടയാടലായി ചിത്രീകരിക്കാൻ സി.പി.എമ്മും ഇടത് കേന്ദ്രങ്ങളും പയറ്റിയ അതേ പരിഹാസ്യമായ അൽപ്പബുദ്ധി തന്നെയാണ് ഇപ്പോൾ “റിപ്പോർട്ടർ ടിവി സംരക്ഷണ സമിതി”ക്കാരും പൊതുസമൂഹത്തിന് മുന്നിൽ എഴുന്നള്ളിക്കുന്നത്. ഇ.ഡിയുടെ ഔദ്യോഗിക വാഹനം തല്ലിപ്പൊളിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീകരമായി ആക്രമിക്കുകയും ചെയ്ത ക്രിമിനൽ സംഘങ്ങളുടെ ‘ഡിജിറ്റൽ വേർഷൻ’ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി അവതരിച്ച് അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത്.
സിപിഎമ്മിനെതിരായ കുരുക്കും തട്ടിപ്പുകളും
മെസ്സിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടന്നാൽ ആദ്യം കുടുങ്ങുന്നത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിലെ പ്രമുഖരും സി.പി.എം നേതൃത്വവുമാണ് എന്ന തിരിച്ചറിവാണ് ചില കേന്ദ്രങ്ങളെ ഇപ്പോൾ വിറളിപിടിപ്പിക്കുന്നത്. തട്ടിപ്പുകാർക്ക് രാഷ്ട്രീയ തണലൊരുക്കിയതിന്റെ രേഖകൾ പുറത്തുവരുമെന്ന ഭയം ഭരണ-രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; KUWJ-യും പെയ്ഡ് പി.ആർ പടയും
കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) പുറത്തിറക്കിയ ഈ വർഷത്തെ ഡയറി പരിശോധിച്ചാൽ തന്നെ ഈ അവിഹിത കൂട്ടുകെട്ടിന്റെ ആഴം ബോധ്യമാകും. ഡയറിയിൽ ഏറ്റവും പ്രധാനപ്പെട്ട പരസ്യം നൽകി ലക്ഷങ്ങൾ ഒഴുക്കിയത് ഇതേ റിപ്പോർട്ടർ മാനേജ്മെന്റാണ്. ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’ എന്ന നിലയിലാണ് യൂണിയൻ നേതൃത്വം ഇപ്പോൾ തട്ടിപ്പുകാർക്കായി കുഴലൂത്ത് നടത്തുന്നത്. കള്ളനും ക്രിമിനലുമാണെങ്കിലും പണം നൽകിയ സ്പോൺസർമാർക്കൊപ്പം കൂടെ നിൽക്കേണ്ട ബാധ്യതയിലാണ് ഈ ‘മാധ്യമ സ്വാതന്ത്ര്യ’ മുറവിളികൾ ഉയരുന്നത്.
ഇതിന് അകമ്പടിയായി, ഫാക്ട് ചെക്ക് നടത്തുന്ന ചില വ്യാജ-ഉഡായിപ്പ് മാധ്യമപ്രവർത്തകരും സ്വയംപ്രഖ്യാപിത നിഷ്പക്ഷരും പിന്തുണയുമായി രംഗത്തെത്തിയത് വ്യക്തമായ പെയ്ഡ് പി.ആർ വർക്കിന്റെ ഭാഗമാണ്. തെളിവുകളുടെ മുന്നിൽ ഉത്തരംമുട്ടുമ്പോൾ വ്യാജപ്രചാരണങ്ങളിലൂടെ പൊതുജനശ്രദ്ധ തിരിച്ചുവിടാമെന്ന വ്യാമോഹം വിലപ്പോവില്ല.
ഏത് വലിയ മാധ്യമസ്ഥാപനത്തിന്റെ മറവിലായാലും തട്ടിപ്പുകാർ നിയമത്തിന് മുന്നിൽ വരികതന്നെ വേണം. മാധ്യമത്തിന്റെ ലേബലൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന തട്ടിപ്പുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഉണ്ടാകേണ്ടത്; നിയമം അതിന്റെ വഴിക്ക് പോവട്ടെ!
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
