Skip to content
Kerala

തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർത്തു കളയാമെന്ന ദുർമോഹം ആരും വെച്ചുപുലർത്തേണ്ടതില്ലെന്നും, അത്തരത്തിലുള്ളവരോട് സഹതാപം മാത്രമാണുള്ളതെന്നും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. വ്യക്തിപരമായ വിഷയങ്ങൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ലെന്നും,

N

News Desk

Published on: 12 Sept 2026, 11:41 am

തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർത്തു കളയാമെന്ന ദുർമോഹം ആരും വെച്ചുപുലർത്തേണ്ടതില്ലെന്നും, അത്തരത്തിലുള്ളവരോട് സഹതാപം മാത്രമാണുള്ളതെന്നും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.  വ്യക്തിപരമായ വിഷയങ്ങൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ലെന്നും, സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് മുമ്പും പിൻപും തനിക്കെതിരെ പലതരത്തിലുള്ള കടന്നാക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

അതൊക്കെ വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരിച്ചറിവോടെയാണ് പ്രതിരോധിക്കാൻ തയ്യാറായതെന്നും ചരിത്രത്തിൽ ഒരിക്കലും ഇത്തരം കടന്നാക്രമണങ്ങൾക്ക് വിജയിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ശക്തമായ ആക്രമണങ്ങളാണ് നേരിട്ടതെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്കെതിരെയും നിരന്തരമായ കടന്നാക്രമണങ്ങൾ ഉണ്ടായെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് പോലും അതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായി. ഡാറ്റാ ചോർത്തൽ ആരോപണവും ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് ആരോപണവുമെല്ലാം എത്രമാത്രം ഹീനമാണെന്ന് വ്യക്തമാക്കുന്നതാണെന്നും, എന്നാൽ ഒരു ആരോപണവും നിയമത്തിന് മുന്നിൽ നിലനിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ അതെല്ലാം ചവിട്ടിക്കൂട്ടി ചവറ്റുകൂട്ടിലിട്ടതുകൊണ്ടാണ് 2021ൽ ചരിത്രത്തിൽ ആദ്യമായി തുടർഭരണം സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2021ലെ തുടർഭരണത്തോടെ ആക്രമണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് ഉണ്ടായതെന്നും എൽഡിഎഫിനെയും സിപിഐഎമ്മിനെയും തീർത്തു കളയാൻ ബിജെപിയും കോൺഗ്രസും കൈകോർത്ത് സംഘടിതമായ ആക്രമണമാണ് നടത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി. സർക്കാരിനെതിരെ വലതുപക്ഷ ശക്തികൾ ഒന്നിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. 2026ൽ യുഡിഎഫ് അധികാരത്തിലേറിയതോടെ കാര്യങ്ങളിൽ മാറ്റം വരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, യുഡിഎഫ് സഹകരണത്തോടെ ബിജെപി സർക്കാർ ആക്രമണം നടത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം ദുർമോഹങ്ങളും സംഘടിത ആക്രമണങ്ങളും കൊണ്ട് പ്രസ്ഥാനത്തെ ഒരുതരത്തിലും തളർത്താൻ കഴിയില്ലെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കി. നിലവിലെ ആരോപണങ്ങളിൽ താൻ കൂടുതൽ വിശദീകരണത്തിന് തയ്യാറല്ലെന്നും മുൻകാലങ്ങളിലെപ്പോലെ ജനങ്ങൾ ഇത്തരം നീക്കങ്ങളെ തള്ളിക്കളയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Stories