വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട, സഹോദരന് തെറ്റുകാരനെങ്കില്‍ മാതൃകപരമായി ശിക്ഷിക്കട്ടെ, തുറന്നടിച്ച് പികെ ഫിറോസ്
സഹോദരന് ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ലഹരിക്കേസിലെ തന്റെ സഹോദരനൊപ്പം കൂട്ടുപ്രതിയായ റിയാസ് തൊടുകയില്‍ സിപിഎം പ്രവര്‍ത്തകനാണെന്നും ഇയാളെ പോലീസ് വിട്ടയക്കാന്‍ സിപിഎം ലോക്കല്‍

സഹോദരന് ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ലഹരിക്കേസിലെ തന്റെ സഹോദരനൊപ്പം കൂട്ടുപ്രതിയായ റിയാസ് തൊടുകയില്‍ സിപിഎം പ്രവര്‍ത്തകനാണെന്നും ഇയാളെ പോലീസ് വിട്ടയക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ സ്റ്റേഷനിലെത്തി സമ്മര്‍ദ്ദം ചെലുത്തിയെന്നും ഫിറോസ് തുറന്നടിച്ചു.
എന്നാല്‍ തന്റെ സഹോദരനുവേണ്ടി ഒരു ലീഗ് പ്രവര്‍ത്തകനും ഇടപെടാന്‍ പോയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘എന്റെ സഹോദരനെതിരെ ചുമത്തിയ കുറ്റം ബിഎന്‍എസിലെ രണ്ട് വകുപ്പുകളാണ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസിനെ പരിക്കേല്‍പ്പിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സഹോദരന് ചെയ്ത കുറ്റകൃത്യത്തിന് അദ്ദേഹത്തിന്റെ സഹോദരനായ എനിക്കെതിരെ വ്യാപകമായി പ്രചാരണം നടക്കുകയാണ്. സഹോദരന് ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി ഒരു യോജിപ്പുമില്ല, നിരന്തരം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വേറെയാണ്’ പി കെ ഫിറോസ് പറഞ്ഞു.
‘ലഹരിയിടപാട് നടത്തിയ റിയാസ് തൊടുകയിലിനെ പൊലീസ് പിടികൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് എന്റെ സഹോദരന്റെ മെസേജ് വന്നു എന്നാണ് മറ്റൊരു ആരോപണം. റിയാസ് തൊടുവേല്‍ ആണ് ലഹരിയിടപാട് നടത്തുന്നത്. എന്തിനാണ് അയാളെ ഇന്നലെ പൊലീസ് വിട്ടയച്ചത്? അയാള്‍ ഏത് പാര്‍ട്ടിക്കാരനാണ്? അയാള്‍ സിപിഐഎമ്മുകാരനാണ്. അയാളെ വിട്ടയക്കാന്‍ ആരൊക്കെയാണ് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ചെന്നത്? സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കളാണ്. അദ്ദേഹവുമായി എന്റെ സഹോദരന് വാട്ട്സാപ്പ് ചാറ്റ് നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. എന്നാല്‍ എന്റെ സഹോദരനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ ഒരു ലീഗുകാരനും പോയിട്ടില്ല. ഞാനും പോയിട്ടില്ല. അയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടണം. അതില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എതെങ്കിലും ലഹരിയിടപാടുമായി സഹോദരനോ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് എന്റെയും കുടുംബത്തിന്റെയും നിലപാട്’ പി കെ ഫിറോസ് പറഞ്ഞു.

Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026