Skip to content
Kerala

‘ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും’; ഈസ്റ്റർ ആശംസയുമായി രാഹുൽ മാങ്കൂട്ടത്തില്‍

ക്രിസ്തുവിന്റെ അതിജീവനത്തിന്റെ ഓർമ്മ പുതുക്കി ലോകം ഈസ്റ്റർ ആഘോഷിക്കുകയാണല്ലോ.ഇതിനിടെ പാലക്കാട് എംഎല്‍എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമാ രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ ഈസ്റ്റർ സന്ദേശം ചർച്ചയാകുകയാണ്. “ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും” എന്ന വരികളോടെ പങ്കുവെച്ച വീഡിയോ സന്ദേശം ഇതിനോടക

N

News Desk

Published on: 5 Apr 2026, 12:37 pm

‘ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും’; ഈസ്റ്റർ ആശംസയുമായി രാഹുൽ മാങ്കൂട്ടത്തില്‍

 ക്രിസ്തുവിന്റെ അതിജീവനത്തിന്റെ ഓർമ്മ പുതുക്കി ലോകം ഈസ്റ്റർ ആഘോഷിക്കുകയാണല്ലോ.ഇതിനിടെ പാലക്കാട് എംഎല്‍എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമാ രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ ഈസ്റ്റർ സന്ദേശം ചർച്ചയാകുകയാണ്. “ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും” എന്ന വരികളോടെ പങ്കുവെച്ച വീഡിയോ സന്ദേശം ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലായിക്കഴിഞ്ഞു.

യേശുക്രിസ്തു അനുഭവിച്ച യാതനകളെയും പീഡാനുഭവങ്ങളെയും ഒന്നൊന്നായി സ്മരിച്ചുകൊണ്ടാണ് രാഹുലിന്റെ ആശംസ തുടങ്ങുന്നത്. ‘ചാട്ടവാറിനടിച്ചു, കുന്തത്താൽ കുത്തി, ഒടുവിൽ കുരിശിലേറ്റി… പക്ഷേ, ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും. രക്തം വീണ മണ്ണിൽ ജീവൻ മുളയ്ക്കാതെയും പോകില്ലല്ലോ. എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ദിന ആശംസകൾ’ – രാഹുൽ വീഡിയോയിൽ പറയുന്നു.

എന്നാൽ രാഹുലിന്റെ ഈ വാക്കുകൾ വെറുമൊരു ഈസ്റ്റർ സന്ദേശമല്ലെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണെന്നുമാണ് സൈബർ ലോകത്തെ സംസാരം. തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നവർക്കുള്ള മറുപടിയും തന്റെ രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചനയുമാണ് ഈ വാക്കുകളെന്ന് അനുയായികൾ കമന്റുകളിൽ കുറിക്കുന്നുണ്ട്. അതേസമയം വിമർശനങ്ങളുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ പാർട്ടിക്ക് പുറത്താണെങ്കിലും സോഷ്യൽ മീഡിയ വഴി കോൺഗ്രസിനായി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാഹുൽ നടത്തിവരുന്നത്. വയനാട് ദുരിതാശ്വാസ ഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ രാഹുൽ പങ്കുവെക്കുന്ന വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിക്കുന്ന രാഹുലിന്റെ വീഡിയോകൾ രാഷ്ട്രീയ എതിരാളികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ രാഹുലിന്റെ ഈ സന്ദേശം കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്ന് വ്യക്തം.

Related Stories