സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, എന്നാൽ സിപിഎം വിരുദ്ധ വികാരം ഉണ്ട്: എസ്.ഡി.പി.ഐ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് പറയാനാകില്ലെങ്കിലും ശക്തമായ സിപിഎം വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ വണ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് പറയാനാകില്ലെങ്കിലും ശക്തമായ സിപിഎം വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ തന്നെ സിപിഎമ്മിന്റെ പല രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പുള്ളത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൽകിയ പിന്തുണ അന്ന് നിലനിന്നിരുന്ന ദേശീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ നിലപാടിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുന്നതിന് പകരം പാർട്ടി കരുത്ത് തെളിയിക്കുക എന്നതാണ് ലക്ഷ്യം. കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം എന്നിവരോടെല്ലാം പാർട്ടിക്ക് ഒരേ രീതിയിലുള്ള രാഷ്ട്രീയ അകലമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിട്ടുവീഴ്ചയ്ക്ക് പാർട്ടി തയ്യാറാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള ചുരുങ്ങിയത് പത്ത് മണ്ഡലങ്ങളിലെങ്കിലും ഇരുമുന്നണികളും ചേർന്ന് ഒരു പൊതുസ്ഥാനാർത്ഥിയെ നിർത്തുകയാണെങ്കിൽ എസ്.ഡി.പി.ഐ ആ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. ഫാസിസ്റ്റ് വിരുദ്ധതയിൽ ഇരുമുന്നണികൾക്കും ആത്മാർത്ഥതയുണ്ടെങ്കിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇത്തവണ പാർട്ടി സ്വന്തം സ്ഥാനാർത്ഥികളെ നിർത്താനാണ് സാധ്യത. മുൻപ് ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെയും നേമത്ത് വി. ശിവൻകുട്ടിയെയും പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഇരുമുന്നണികളും പൊതുസ്ഥാനാർത്ഥിയെ നിർത്താൻ തയ്യാറാകുന്നില്ലെങ്കിൽ സ്വന്തം നിലപാടുമായി മുന്നോട്ട് പോകുമെന്നും മഞ്ചേശ്വരത്ത് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ലത്തീഫ് വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
