Skip to content
Kerala

നിപ: പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേരിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം സ്വദേശികളായ രണ്ട് പേർക്കാണ് പ്രാഥമിക പരിശോധനകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മലപ്

N

News Desk

Published on: 4 Jul 2025, 2:47 pm

നിപ: പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേരിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം സ്വദേശികളായ രണ്ട് പേർക്കാണ് പ്രാഥമിക പരിശോധനകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതിന്റെ തുടർ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. പൂനെയിൽ നിന്നുള്ള ഔദ്യോഗിക ഫലം ലഭിക്കുന്നതിന് മുൻപ് തന്നെ, നിപ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജുകളിലെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെ ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. രോഗം പടരുന്നത് തടയാനുള്ള മുൻകരുതലുകൾ ഊർജിതമാക്കിയിട്ടുണ്ട്.

Related Stories