‘നിമിഷ പ്രിയയുടെ പേരില്‍ സാമുവല്‍ ജെറോം 33 ലക്ഷം തട്ടി’ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്
സന്‍ആ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ വിവാദം. നിമിഷയുടെ മധ്യസ്ഥനെന്നും അഭിഭാഷകനെന്നും അവകാശപ്പെടുന്ന സാമുവല്‍ ജെറോം, ഈ കേസിന്റെ മറവില്‍ വ്യാപകമായി പണം തട്ടിയെടുക്കുകയാണെന്ന ഗുരുതര ആരോപണവുമായി ക

സന്‍ആ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ വിവാദം. നിമിഷയുടെ മധ്യസ്ഥനെന്നും അഭിഭാഷകനെന്നും അവകാശപ്പെടുന്ന സാമുവല്‍ ജെറോം, ഈ കേസിന്റെ മറവില്‍ വ്യാപകമായി പണം തട്ടിയെടുക്കുകയാണെന്ന ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യെമന്‍ പൗരന് തലാലിന്റെ സഹോദരന് രംഗത്ത്.
സാമുവല്‍ ജെറോം ഒരു അഭിഭാഷകനല്ലെന്നും കുറഞ്ഞത് നാല്‍പ്പതിനായിരം ഡോളറെങ്കിലും (ഏകദേശം 33 ലക്ഷം ഇന്ത്യന്‍ രൂപ) നിമിഷയുടെ പേരില്‍ അയാള്‍ കവര്‍ന്നുവെന്നും തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
നിമിഷ പ്രിയക്ക് വധശിക്ഷ ഉറപ്പിച്ച ദിവസം സന്‍ആയില്‍ വെച്ച് സാമുവലിനെ കണ്ടിരുന്നുവെന്നും, അന്ന് അയാള്‍ അതീവ സന്തോഷവാനായിരുന്നുവെന്നും അബ്ദുല്‍ ഫത്താഹ് പറയുന്നു. ‘അയാള്‍ എന്നെ ‘അഭിനന്ദനങ്ങള്‍’ എന്ന് പറഞ്ഞാണ് സ്വാഗതം ചെയ്തത്. അതിനുശേഷമാണ് അയാള്‍ മലയാള മാധ്യമങ്ങളില്‍ ഒരു മധ്യസ്ഥനായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്,’ എന്ന് പോസ്റ്റില്‍ പറയുന്നു. സാമുവല്‍ ജെറോമിന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്നും അയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും ഫത്താഹ് കൂട്ടിച്ചേര്‍ത്തു.
നിമിഷ പ്രിയയുടെ മോചനത്തിനായി വിവിധ സംഘടനകളും വ്യക്തികളും പണം സമാഹരിച്ച് ‘സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന്’ കൈമാറുമ്പോഴാണ്, പ്രധാന ഇടനിലക്കാരനെതിരെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്നുതന്നെ ഇത്തരമൊരു ആരോപണം ഉയരുന്നത്. ഇത് മോചന ദൗത്യത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
