നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് കൂട്ടിയും കിഴിച്ചും മുന്നണികൾ ഇനി കാത്തിരിപ്പിന്റെ മൂന്ന് ദിനങ്ങൾ
നിലമ്പൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമായേക്കാവുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. മണ്ഡലത്തിലെ ജനവിധി എന്താണെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. മണ്ഡലത്തിൽ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന് എൽ.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ട

നിലമ്പൂർ: കേരള രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമായേക്കാവുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. മണ്ഡലത്തിലെ ജനവിധി എന്താണെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. മണ്ഡലത്തിൽ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന് എൽ.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ് ശതമാനം രേഖപ്പെടുത്തി. രാവിലെ മുതൽ മികച്ച പ്രതികരണമാണ് പോളിങ് ബൂത്തുകളിൽ നിന്ന് ലഭിച്ചത്. കനത്ത മഴയെ അവഗണിച്ച് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തി. പരസ്പരം പഴിചാരലുകളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ പ്രചാരണത്തിന് ശേഷമാണ് നിലമ്പൂർ വിധിയെഴുതിയത്.
ഭരണത്തുടർച്ചയുടെ ആത്മവിശ്വാസത്തിൽ മണ്ഡലം നിലനിർത്താമെന്നാണ് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നത്. വികസന നേട്ടങ്ങളും സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവർ വിശ്വസിക്കുന്നു.
നിലമ്പൂരിൽ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പ്രാദേശിക വിഷയങ്ങളും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അവരുടെ വിലയിരുത്തൽ.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഇപ്പോൾ അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജൂൺ 23 ഞാറാഴ്ചയാണ് വോട്ടെണ്ണൽ. ഉച്ചയോടെ നിലമ്പൂരിന്റെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
