വഴിയോരത്ത് രാത്രി ഉറങ്ങുന്നവര്‍ക്ക് കൊച്ചിയിൽ നൈറ്റ് ഷെല്‍ട്ടര്‍ വരുന്നു
കൊച്ചി നഗരത്തില്‍ രാത്രിയില്‍ വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍. ജില്ലാ ഭരണകൂടവും, കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി ബന്ധപ്പെട്ട് മേയര്‍ എം അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ്

കൊച്ചി നഗരത്തില്‍ രാത്രിയില്‍ വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍. ജില്ലാ ഭരണകൂടവും, കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി ബന്ധപ്പെട്ട് മേയര്‍ എം അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെയും സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വഴിയോരത്ത് അന്തിയുറങ്ങുന്നവരെ കുറിച്ച് രണ്ട് ഘട്ടങ്ങളിലായി ജില്ല കളക്ടറും കൊച്ചി മേയറും മുൻകൈയെടുത്ത് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. സന്നദ്ധ സംഘടനയായ പീസ് വാലി ഫൗണ്ടേഷനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇതില്‍ രോഗികളെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ശരണാലയങ്ങളില്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപറമ്പില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ പ്രാഥമികമായ പരിശോധനയ്ക്ക് ശേഷം ഇവരെ ശരണാലയങ്ങളിലേക്ക് മാറ്റും.
ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അഭയകേന്ദ്രം ഇല്ലാതെ വഴിയരികില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ നൈറ്റ് ഷെല്‍ട്ടര്‍ സജ്ജമാക്കാന്‍ ജി.സി.ഡി.എ തയാറാണെന്ന് ചെയര്മാന് കെ. ചന്ദ്രന് പിള്ള അറിയിച്ചു. രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ച് വന്ന് താമസിക്കാനുളള രീതിയിലാണ് സൗകര്യം ഒരുക്കുന്നത്. ഇവരുടെ സംരക്ഷണവും നടത്തിപ്പും പീസ് വാലി ഫൗണ്ടേഷന് ഏറ്റെടുക്കും. മറ്റ് സ്പോണ്‍സര്‍ഷിപ്പുകളും കണ്ടെത്തും.
ഭിക്ഷാടന നിരോധനം നിലവിലുള്ള നഗരത്തില്‍ വഴിയരികില്‍ ഭിക്ഷാടനം നടത്തുവാനോ താമസിക്കാനോ നിയമപരമായി കഴിയില്ലെന്നും, യാചകനിരോധനം കര്‍ശനമാക്കുവാന്‍ സാമൂഹ്യ നീതി വകുപ്പും ശക്തമായി ഇടപെടണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
എല്ലാവരുടെയും സഹകരണത്തോടെ നഗരത്തെ ഭിക്ഷാടന വിമുക്തമാക്കാനും അശരണരായ ആളുകളെ സംരക്ഷിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഏകോപനം ജില്ലാ ഭരണകൂടം നടത്തും.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
