ന്യൂസ് മലയാളത്തിന് പുതിയ ഉടമകൾ; ലക്ഷ്യം ‘CJP’ പരീക്ഷണം?; ഹർഷനും സനീഷും തുടരും, സിപിഎം-ബിജെപി കൂട്ടുകെട്ടിന് ന്യൂസ് റൂമിൽ അടിത്തറയൊരുങ്ങുന്നു?
ന്യൂസ് മലയാളം ചാനലിൽ ജനുവരി ഒന്ന് മുതൽ നടക്കുന്ന ഉടമസ്ഥാവകാശ കൈമാറ്റം കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ ‘CJP’ പരീക്ഷണത്തിനുള്ള അടിത്തറയാണെന്ന് സൂചന. ബിഎൽഎം (BLM) മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാനലിന്റെ 80 ശതമാനം ഓഹരികളും ഏറ്റെടുക്കുമ്പോൾ, അത് കേവലമൊരു ബിസിനസ് കൈമാറ്റമല്ല, മറിച്ച് സിപിഎം

ന്യൂസ് മലയാളം ചാനലിൽ ജനുവരി ഒന്ന് മുതൽ നടക്കുന്ന ഉടമസ്ഥാവകാശ കൈമാറ്റം കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ ‘CJP’ പരീക്ഷണത്തിനുള്ള അടിത്തറയാണെന്ന് സൂചന. ബിഎൽഎം (BLM) മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാനലിന്റെ 80 ശതമാനം ഓഹരികളും ഏറ്റെടുക്കുമ്പോൾ, അത് കേവലമൊരു ബിസിനസ് കൈമാറ്റമല്ല, മറിച്ച് സിപിഎം-ബിജെപി രാഷ്ട്രീയ കൂട്ടുകെട്ടിനുള്ള (CPM-BJP Partnership) ‘CJP’ പദ്ധതിയുടെ ഭാഗമാണെന്നാണ് വിവരം.
തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടിസിസിഎൽ (TCCL), കേരള വിഷൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. കേരള വിഷൻ ചാനൽ നടത്തിപ്പിൽ നിന്നും പൂർണ്ണമായും പിന്മാറുമ്പോൾ, 20 ശതമാനം ഓഹരികളുമായി ടിസിസിഎൽ ചെയർമാൻ ശഖ്ലൻ കമ്പനിയിൽ തുടരും.
ഹിന്ദുത്വ അനുകൂല നിലപാടുള്ള ബിഎൽഎം സൊസൈറ്റിയുടെ കടന്നുവരവ് കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒരു രാഷ്ട്രീയ പാലം പണിയാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘CJP’ പദ്ധതിക്ക് മാധ്യമ പിന്തുണ ഉറപ്പാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം ഈ അവിശുദ്ധ കൂട്ടുകെട്ടിന് അനുകൂലമായ പൊതുബോധം നിർമ്മിച്ചെടുക്കാൻ ചാനലിനെ ഉപയോഗപ്പെടുത്തിയേക്കും
ചാനലിന്റെ നയത്തിലുണ്ടാകുന്ന ഈ കാവിവൽക്കരണത്തെയും പുതിയ രാഷ്ട്രീയ അജണ്ടയെയും ന്യൂസ് ഡയറക്ടർമാരായ ഹർഷനും സനീഷും എതിർക്കുന്നില്ലെന്നത് ഈ നീക്കത്തിന് ആക്കം കൂട്ടുന്നു. സെെബർ സഖാക്കള്‍കൂടിയായ ഇവർ പുതിയ മാനേജ്‌മെന്റിന് കീഴിലും തുടരുമെന്നാണ് സൂചന. ഇരുവരുടേയും നേതൃത്വത്തില്‍ ഇരുപാർട്ടികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പൊതു പ്ലാറ്റ്‌ഫോമായി ചാനലിനെ മാറ്റാനാണ് നീക്കം.
ഈ രാഷ്ട്രീയ അജണ്ടകളിലേക്കുള്ള ചാനലിന്റെ ചുവടുമാറ്റത്തിനിടയിലാണ് പ്രമുഖ അവതാരക ലക്ഷ്മി പദ്മയുടെ രാജി. വരാനിരിക്കുന്ന മാറ്റങ്ങളോടുള്ള വിയോജിപ്പാണോ രാജിക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും, പുതിയൊരു ദൗത്യത്തിന്റെ ഭാഗമാകാനാണ് പടിയിറക്കമെന്ന് ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനസ്വാതന്ത്ര്യത്തിന് ന്യൂസ് ഡയറക്ടർമാരടക്കമുള്ളവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പടിയിറങ്ങുന്നത്. ‘CJP’ അജണ്ട നടപ്പിലാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ മാധ്യമപ്രവർത്തകർ ചാനൽ വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
