Skip to content
Kerala

ന്യൂസ് മലയാളത്തില്‍ ഹര്‍ഷനെയും സനീഷിനെയും വെട്ടി, ഇരുവര്‍ക്കും മുകളില്‍ ചീഫ് ഡയറക്ടറെ നിയമിക്കും, ബി ദിലീപ് കുമാര്‍ ഉടന്‍ ചുമതലയേല്‍ക്കും

കേരളത്തിലെ വാര്‍ത്ത ചാനലുകളില്‍ ഒന്നായ ന്യൂസ് മലയാളത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിര്‍ണ്ണയക മാറ്റങ്ങള്‍ വരുന്നു. ന്യൂസ് മലയാലത്തിന്റെ പ്രധാന മുഖങ്ങളായ സനീഷ് ഇളയിടത്തേയും ഹര്‍ഷന്‍ പൂപ്പാറയേയും വെട്ടി ഒരു ചീഫ് ഡയറക്ടറെ പ്രതിഷ്ടിച്ചിരിക്കുകയാണ് മാനേജുമെന്റ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ദി

N

News Desk

Published on: 10 Aug 2026, 10:00 am

ന്യൂസ് മലയാളത്തില്‍ ഹര്‍ഷനെയും സനീഷിനെയും വെട്ടി, ഇരുവര്‍ക്കും മുകളില്‍ ചീഫ് ഡയറക്ടറെ നിയമിക്കും, ബി ദിലീപ് കുമാര്‍ ഉടന്‍ ചുമതലയേല്‍ക്കും

കേരളത്തിലെ വാര്‍ത്ത ചാനലുകളില്‍ ഒന്നായ ന്യൂസ് മലയാളത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിര്‍ണ്ണയക മാറ്റങ്ങള്‍ വരുന്നു. ന്യൂസ് മലയാലത്തിന്റെ പ്രധാന മുഖങ്ങളായ സനീഷ് ഇളയിടത്തേയും ഹര്‍ഷന്‍ പൂപ്പാറയേയും വെട്ടി ഒരു ചീഫ് ഡയറക്ടറെ പ്രതിഷ്ടിച്ചിരിക്കുകയാണ് മാനേജുമെന്റ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ദിലീപ് കുമാറിനെയാണ് ചീഫ് ഡയറക്ടറായി നിയമിക്കാനൊരുങ്ങുന്നത്.

ന്യൂസ് മലയാളത്തിന്റെ ഉടമസ്ഥാവകാശം പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതോടെയാണ് സനീഷും ഹര്‍ഷനുമെതിരെ സ്ഥാപനത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തത്. വാര്‍ത്താ നയങ്ങളില്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നാണ് ഇരുവരുടേയും വാദം.

ചാനലിനുളളില്‍ സി.പി.എം അനുകൂല വാര്‍ത്തകള്‍ പ്ലാന്റ് ചെയ്തുവെന്നാരോപിച്ച് മാനേജ്മെന്റുമായി ഉണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്ന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനങ്ങളും തിരുത്തല്‍ നിര്‍ദേശങ്ങളും ഉണ്ടാകുകയും, ഇത് തുടര്‍നടപടിക്ക് കാരണമാവുകയും ചെയ്തു.

സൂര്യ ടിവിയിലൂടെ മാധ്യമ രംഗത്തേക്ക് കടന്ന് വന്നയാളാണ് ദിലീപ് കുമാര്‍. പിന്നീട് ഇന്ത്യവിഷന്റെ മുഖങ്ങളിലൊരാളിയിരുന്ന ദിലീപ് പിന്നീട് ന്യൂസ് 18 കേരള, 24 ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. നിലവില്‍് 24 ന്യൂസന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററാണ്.

അതെസമയം സനീഷ് ഇളയിടത്തും ഹര്‍ഷന്‍ പൂപ്പാറയും ന്യൂസ് മലയാളത്തില്‍ നിന്ന് രാജിവെച്ച് മുന്‍ എന്‍.ഡി.എ നേതാവിന്റെ ഉടമസ്ഥതയിലുള്ള ചാനലിലേക്ക് മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സ്ഥാപനത്തിലെ ഇവരുടെ ചുമതലകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Related Stories