Skip to content
Kerala

ന്യൂസ് മലയാളത്തിന് ഇനി പുതിയ മുതലാളി, സംഘ്പരിവാര്‍ അനുകൂല സഹകരണ സംഘടന ഇനി ചാനലിനെ നയിക്കും

മലയാളം വാര്‍ത്താ ചാനലായ ന്യൂസ് മലയാളം ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സം്ഘ്പരിവാര്‍ അനുകൂല സ്ഥാപനമായ ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാനലിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കരാര്‍ പ്

N

News Desk

Published on: 23 Apr 2026, 10:14 am

ന്യൂസ് മലയാളത്തിന് ഇനി പുതിയ മുതലാളി, സംഘ്പരിവാര്‍ അനുകൂല സഹകരണ സംഘടന ഇനി ചാനലിനെ നയിക്കും

മലയാളം വാര്‍ത്താ ചാനലായ ന്യൂസ് മലയാളം ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സം്ഘ്പരിവാര്‍ അനുകൂല സ്ഥാപനമായ ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാനലിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കരാര്‍ പ്രകാരം ചാനലിന്റെ 60 ശതമാനം ഓഹരികളും ബി.എല്‍.എമ്മിന്റെ കൈവശമായിരിക്കും.

നിലവില്‍ ചാനലിന്റെ ഉടമസ്ഥരായ തമിഴക കേബിള്‍ ടിവി കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് (TCCL) ഗ്രൂപ്പിന് കീഴിലുള്ള എസ്പ്ലസ് മീഡിയയുടെ (SPlus Media) ഓഹരി പങ്കാളിത്തം ഇതോടെ 20 ശതമാനമായി കുറയും. ശേഷിക്കുന്ന 20 ശതമാനം ഓഹരികള്‍ കേരള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (COA) കൈവശം തന്നെ തുടരും. ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുന്നതോടെ ചാനലിന്റെ നേതൃത്വത്തിലും മാറ്റങ്ങളുണ്ടാകും. ന്യൂസ് മലയാളം നിലവിലെ ചെയര്‍മാന്‍ പി. ശഖിലന് പകരം ബി.എല്‍.എം ചെയര്‍മാനായ ആര്‍. പ്രേംകുമാര്‍ ചാനലിന്റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റെടുക്കുമെന്നാണ് വിവരം.

തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 2006 മുതല്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമാണ് ഭാരത് ലജ്‌ന (BLM). സംഘ്പരിവാര്‍ അനുകൂല നിലപാടുകളുള്ള സഹകരണ സംഘടനയായാണ് ബി.എല്‍.എം അറിയപ്പെടുന്നത്.

ചാനല്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലാകുന്നതോടെ ന്യൂസ് മലയാളത്തിന്റെ എഡിറ്റോറിയല്‍ നയങ്ങളിലും പ്രവര്‍ത്തന രീതികളിലും മാറ്റമുണ്ടാകുമോ എന്നാണ് മാധ്യമ ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ ഇടത് അനുകൂല മാധ്യമ പ്രവര്‍ത്തകരായ സനീഷിന്റേയും ഹര്‍ഷന്റേയും നേതൃത്വത്തിലാണ ന്യൂസ് മലയാളം പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.

 

Related Stories