ന്യൂസ് മലയാളം ചാനല്‍ ഹിന്ദുത്വ അനുകൂല ഗ്രൂപ്പിന് വിറ്റു; ജീവനക്കാര്‍ ആശങ്കയില്‍
കൊച്ചി: മലയാളം വാര്‍ത്താ ചാനലായ ‘ന്യൂസ് മലയാളം’ വില്പന പൂര്‍ത്തിയായി. ഹിന്ദുത്വ അനുകൂല നിലപാടുള്ള ബിഎല്‍എം (BLM) മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാനലിന്റെ 80 ശതമാനം ഓഹരികളും ഏറ്റെടുത്തു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിസിസിഎല്‍ (TCCL), കേരള വിഷന്‍ എന്നിവരുടെ കൈവശമുണ്ടായി

കൊച്ചി: മലയാളം വാര്‍ത്താ ചാനലായ ‘ന്യൂസ് മലയാളം’ വില്പന പൂര്‍ത്തിയായി. ഹിന്ദുത്വ അനുകൂല നിലപാടുള്ള ബിഎല്‍എം (BLM) മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാനലിന്റെ 80 ശതമാനം ഓഹരികളും ഏറ്റെടുത്തു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിസിസിഎല്‍ (TCCL), കേരള വിഷന്‍ എന്നിവരുടെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതോടെ കേരള വിഷന്‍ ചാനല്‍ നടത്തിപ്പില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി.
ഉടമസ്ഥാവകാശ കൈമാറ്റം കേവലമൊരു ബിസിനസ് ഇടപാടല്ലെന്നും, കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ‘CJP’ (CPM-BJP Partnership) പരീക്ഷണത്തിനുള്ള അടിത്തറയാണെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയ്ക്ക് അടിത്തറ ഒരുക്കുക എന്ന ദൗത്യമാണ് ഈ ചാനല്‍ നിര്‍വഹിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം ഈ കൂട്ടുകെട്ടിന് അനുകൂലമായ പൊതുബോധം നിര്‍മ്മിച്ചെടുക്കാന്‍ ചാനലിനെ ഉപയോഗപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാനേജ്മെന്റ് മാറിയതോടെ ചാനലിലെ ജീവനക്കാര്‍ വലിയ ആശങ്കയിലാണ്. ചാനലിന്റെ നയത്തിലുണ്ടാകുന്ന മാറ്റവും കാവിവല്‍ക്കരണവും പലരെയും പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. എന്നാല്‍ ന്യൂസ് ഡയറക്ടര്‍മാരായ ഹര്ഷനും സനീഷും പുതിയ മാനേജ്മെന്റിന് കീഴിലും തുടരുമെന്നാണ് വിവരം. ഇരുപാര്‍ട്ടികളുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്ന പൊതു പ്ലാറ്റ്ഫോമായി ചാനലിനെ മാറ്റാനുള്ള നീക്കത്തെ ഇവര്‍ എതിര്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
