കോഴിക്കോട് ബീച്ചിൽ മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്
ആദ്യം കണ്ടപ്പോൾ ഇതൊരു കളിപ്പാട്ടമോ പ്രതിമയോ ആണെന്നാണ് കരുതിയതെന്നും എന്നാൽ അടുത്തുചെന്ന് നോക്കിയപ്പോഴാണ് നവജാത ശിശുവാണെന്ന് മനസ്സിലായതെന്നും നാട്ടുകാർ പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ ഒപ്പൺ സ്റ്റേജിന് സമീപം മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെ പ്രഭാത സവാരിക്കിടെ സ്ഥലത്തെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കടലിനോട് ചേർന്നുള്ള താഴ്ന്ന ഭാഗത്ത് മണലിന്റെ നിറത്തിൽ ചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ആദ്യം കണ്ടപ്പോൾ ഇതൊരു കളിപ്പാട്ടമോ പ്രതിമയോ ആണെന്നാണ് കരുതിയതെന്നും എന്നാൽ അടുത്തുചെന്ന് നോക്കിയപ്പോഴാണ് നവജാത ശിശുവാണെന്ന് മനസ്സിലായതെന്നും നാട്ടുകാർ പറഞ്ഞു. ഉടൻതന്നെ വിവരം ബീച്ചിലെ സെക്യൂരിറ്റി ജീവനക്കാരെയും തുടർന്ന് പൊലീസ് കൺട്രോൾ റൂമിലും അറിയിച്ചു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പ്രദേശം സുരക്ഷാവലയത്തിലാക്കുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും തുടർനടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആളുകൾ ധാരാളമായി വന്നുപോകുന്ന ഒരു പൊതുസ്ഥലത്ത് മൃതദേഹം എത്തിയതിൽ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്.
ജനനശേഷം ഉപേക്ഷിച്ചതാണോ അതോ കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. കുഞ്ഞിന്റെ അമ്മയെയും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലിസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കുഞ്ഞിന്റെ മരണകാരണത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.
Related Stories

"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
web desk · 22 hours ago

അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
web desk · 1 day ago

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
web desk · 1 day ago

ഡിഎംകെ കേന്ദ്ര മന്ത്രി സഭയില്‍ ചേര്‍ന്നേക്കും?, വിളിക്കുന്ന ഏത് നിമിഷവും ഡല്‍ഹിയിലേക്കെത്താന്‍ എംപിമാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ നിര്‍ദേശം
web desk · 1 day ago
