Skip to content
Kerala

കാന്തപുരം മനുഷ്യ സ്‌നേഹി, അവഹേളിക്കാനുളള ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിന് വെല്ലുവിളി, ഗോകുലം

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ കടുപ്പിക്കുന്നതിനിടെ, കാന്തപുരത്തെ പ്രശംസിച്ചും വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ചും പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്‍ രംഗത്ത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാ

N

News Desk

Published on: 20 Jul 2025, 6:13 pm

കാന്തപുരം മനുഷ്യ സ്‌നേഹി, അവഹേളിക്കാനുളള ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിന് വെല്ലുവിളി, ഗോകുലം

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ കടുപ്പിക്കുന്നതിനിടെ, കാന്തപുരത്തെ പ്രശംസിച്ചും വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ചും പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്‍ രംഗത്ത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണെന്നും, അദ്ദേഹത്തെ അവഹേളിക്കാനുള്ള ശ്രമങ്ങള്‍ നാടിന്റെ മതസൗഹാര്‍ദ്ദത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവെക്കാന്‍ കാന്തപുരം നടത്തിയ ഇടപെടലുകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഗോകുലം ഗോപാലന്റെ പ്രശംസ.

‘ജാതിക്കും മതത്തിനും അപ്പുറത്തുള്ള മാനവികതയാണ് കാന്തപുരം ഉയര്‍ത്തിപ്പിടിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ ആശ്വാസം പകര്‍ന്നു. മതേതരവാദികള്‍ എല്ലാവരും കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ്,’ ഗോകുലം ഗോപാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗോകുലം ഗോപാലന്റെ പ്രതികരണം-

പ്രമുഖ ഇസ്ലാം മത പണ്ഡിതന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയര്‍ത്തി പ്പിടിച്ചത്. നിമിഷപ്രിയയുടെ
വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം ഉസ്താദ് നടത്തിയ പ്രവര്‍ത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
മതേതര വാദികള്‍ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്‌കരിക്കരുത്.

വെള്ളാപ്പള്ളി നടേശന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വ്യക്തിയെ, ഈഴവ സമുദായത്തിലെ തന്നെ പ്രമുഖനായ ഗോകുലം ഗോപാലന്‍ പ്രശംസിച്ചത് ഏറെ ശ്രദ്ധേയമായി. സ്‌കൂള്‍ സമയമാറ്റത്തിലും സൂംബ ഡാന്‍സിലും കാന്തപുരം പറയുന്നതുപോലെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന വിമര്‍ശനം. ഇന്ന് കൊച്ചിയില്‍ നടന്ന ചടങ്ങിലും ‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയും,’ എന്ന് വെള്ളാപ്പള്ളി നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ പ്രതികരണം വരുന്നത്. ഇത് വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്ന് തന്നെയുള്ള ആദ്യത്തെ പരോക്ഷമായ എതിര്‍പ്പായി വിലയിരുത്തപ്പെടുന്നു.

Related Stories