Skip to content
Kerala

പണം കൈമാറിയ സ്ത്രീ ശോഭയ്ക്കും കേന്ദ്രമന്ത്രിയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ പുറത്ത്, ശോഭ സുരേന്ദ്രന്‍ കൂടുതല്‍ പ്രതിരോധത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് മണ്ഡലത്തിലെ ‘വോട്ടിന് പണം’ ആരോപണത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കൂടുതൽ പ്രതിരോധത്തിൽ. വോട്ടർക്ക് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന പുതിയ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. ആ

N

News Desk

Published on: 8 Apr 2026, 5:52 pm

പണം കൈമാറിയ സ്ത്രീ ശോഭയ്ക്കും കേന്ദ്രമന്ത്രിയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ പുറത്ത്, ശോഭ സുരേന്ദ്രന്‍ കൂടുതല്‍ പ്രതിരോധത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് മണ്ഡലത്തിലെ ‘വോട്ടിന് പണം’ ആരോപണത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കൂടുതൽ പ്രതിരോധത്തിൽ. വോട്ടർക്ക് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന പുതിയ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു.

ആരോപണവിധേയയായ സ്ത്രീ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ശോഭാ സുരേന്ദ്രനും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഈ യുവതി ശോഭയുടെ കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. നേരത്തെ, താൻ കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നും വിവാദ സ്ത്രീയെ അറിയില്ലെന്നുമാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിരുന്നത്.

അതേസമയം, സംഭവത്തിൽ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. എന്നാൽ, ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നും കയ്യിലുണ്ടായിരുന്നത് സ്വന്തം പെൻഷൻ തുകയാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. മാധ്യമങ്ങളോട് ആദ്യം പറഞ്ഞ കാര്യങ്ങളിൽ നിന്ന് വയോധിക മാറിയതായാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ പണമിടപാട് വിവാദം പാലക്കാട്ടെ രാഷ്ട്രീയ അന്തരീക്ഷത്തെ ഉച്ചസ്ഥായിയിൽ എത്തിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥിക്കൊപ്പം ബിജെപി ഓഫീസിലും കാറിലും യുവതിയെ കണ്ടതോടെ കോൺഗ്രസ് ചട്ടലംഘനമാരോപിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്.

Related Stories