Skip to content
Kerala

നെന്മാറ സജിത വധക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തവും മുന്നേകാൽ ലക്ഷം രൂപ പിഴയും

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻ കോടതിയാണ് നിർണായക വിധി പ്രഖ്യാപിച്ചത്. ഇരട്ട ജീവപര്യന്തം തടവിനു പുറമെ മൂന്നേകാൽ ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമായ ഗണത്തിൽ ഉൾപ്പെടുന്നി

N

News Desk

Published on: 18 Oct 2025, 4:45 pm

നെന്മാറ സജിത വധക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തവും മുന്നേകാൽ ലക്ഷം രൂപ പിഴയും

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻ കോടതിയാണ് നിർണായക വിധി പ്രഖ്യാപിച്ചത്. ഇരട്ട ജീവപര്യന്തം തടവിനു പുറമെ മൂന്നേകാൽ ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.

കേസ് അപൂർവങ്ങളിൽ അപൂർവമായ ഗണത്തിൽ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ചെന്താമരയ്ക്ക് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് നടന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ശക്തമായ ആവശ്യം.

എന്നാൽ, പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. 44 സാക്ഷികളെ വിസ്തരിച്ചതും ഡിജിറ്റൽ, ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി.

Related Stories