Skip to content
Kerala

അധികൃതരുടെ ‘നന്ദികേട്’ കാര്യമാക്കിയില്ല; ചുരത്തിലെ ദുരിതത്തിൽ കൈത്താങ്ങായി വീണ്ടും സന്നദ്ധപ്രവർത്തകർ

ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി എത്താൻ ഇനി സന്നദ്ധപ്രവർത്തകരുടെ സഹായം വേണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ ഒരു വർഷം മുൻപത്തെ പ്രഖ്യാപനം താമരശ്ശേരി ചുരത്തിലെ ജനങ്ങൾ മറന്നിട്ടില്ല. എന്നാൽ, ആ നന്ദികേട് മനസ്സിൽ വെക്കാതെ, അപകടങ്ങളുണ്ടായപ്പോൾ വീണ്ടും ചുരത്തിന്റെ രക്ഷകരായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ സന്ന

N

News Desk

Published on: 28 Aug 2025, 11:43 am

അധികൃതരുടെ ‘നന്ദികേട്’ കാര്യമാക്കിയില്ല; ചുരത്തിലെ ദുരിതത്തിൽ കൈത്താങ്ങായി വീണ്ടും സന്നദ്ധപ്രവർത്തകർ

ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി എത്താൻ ഇനി സന്നദ്ധപ്രവർത്തകരുടെ സഹായം വേണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ ഒരു വർഷം മുൻപത്തെ പ്രഖ്യാപനം താമരശ്ശേരി ചുരത്തിലെ ജനങ്ങൾ മറന്നിട്ടില്ല. എന്നാൽ, ആ നന്ദികേട് മനസ്സിൽ വെക്കാതെ, അപകടങ്ങളുണ്ടായപ്പോൾ വീണ്ടും ചുരത്തിന്റെ രക്ഷകരായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ സന്നദ്ധപ്രവർത്തകർ. പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു ബദൽ സംവിധാനം ഇതുവരെയും ഒരുക്കാൻ സാധിച്ചിട്ടില്ല എന്ന സത്യം നിലനിൽക്കെയാണ്, സ്വന്തം ജീവൻ പോലും പണയം വെച്ച് ഇവർ രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തെ തുടർന്ന് ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സംഘടനകൾ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിലുണ്ടായ മണ്ണിടിച്ചിലിലും ഗതാഗതതടസ്സത്തിലും ആദ്യം ഓടിയെത്തിയത് ഈ സംഘടനകളിലെ അംഗങ്ങൾ തന്നെയായിരുന്നു. അർദ്ധരാത്രി വരെ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന്, റോഡിൽ നിന്നും മണ്ണും പാറകളും മരങ്ങളും നീക്കം ചെയ്യാൻ ഇവർ സജീവമായി പ്രവർത്തിച്ചു. അപകടത്തിൽപ്പെട്ട എട്ടോളം വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാനും ഇവർ വലിയ പങ്കുവഹിച്ചു.

സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ മാത്രം മതിയായിരുന്നെങ്കിൽ, ഈ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ എത്ര സമയം വേണ്ടിവരുമായിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

Related Stories