ഇന്ധനവില വർധിപ്പിച്ച് നയാര എനർജി; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന ചില്ലറ വിൽപനക്കാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കമ്പനി വർധിപ്പിച്ചത്. ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണ വിപണിയിൽ പ്രതിഫല

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന ചില്ലറ വിൽപനക്കാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കമ്പനി വർധിപ്പിച്ചത്. ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണ വിപണിയിൽ പ്രതിഫലിച്ചതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ ഭോപ്പാൽ പോലുള്ള നഗരങ്ങളിൽ പെട്രോൾ വില 106.74 രൂപയിൽ നിന്ന് 111.74 രൂപയായും, ഡീസൽ വില 91.86 രൂപയിൽ നിന്ന് 94.86 രൂപയായും ഉയർന്നു. സ്വകാര്യ കമ്പനിയുടെ പെട്ടെന്നുള്ള ഈ വിലവർധനവിൽ ഉപഭോക്താക്കൾ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വകാര്യ പമ്പുകളെ ഉപേക്ഷിച്ച് പൊതുമേഖലാ കമ്പനികളുടെ (ഐ.ഒ.സി, ബി.പി.സി.എൽ) പമ്പുകളെ ആശ്രയിക്കാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം.
അതേസമയം, ഏപ്രിൽ ആദ്യവാരം മുതൽ ഏകദേശം 35 ദിവസത്തേക്ക് തങ്ങളുടെ റിഫൈനറി പ്രവർത്തനം നിർത്തിവെക്കാൻ നയാര എനർജി പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ മൊത്തം ശുദ്ധീകരണ ശേഷിയുടെ 8 ശതമാനത്തോളം വരുന്ന വാടിനാർ റിഫൈനറി അടച്ചിടുന്നത് വിപണിയിൽ ചലനങ്ങളുണ്ടാക്കിയേക്കാം. എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും പരിഭ്രാന്തരായി ഇന്ധനം വാരിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ കാരണം എൽപിജി വിതരണത്തിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്ന് ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി. ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട് വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഘട്ടംഘട്ടമായി വർധിപ്പിക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
