ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം, ജനജീവിതം സ്തംഭിച്ചു
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. സംസ്ഥാനത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ഗതാഗത സംവിധാനങ്ങള്‍, പ്രത്യേകിച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സ്തംഭിക്കുകയും ചെയ്തതോടെ പണിമുടക്ക് ബന്ദിന് സമാനമായി. പണിമുടക്കിന

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. സംസ്ഥാനത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ഗതാഗത സംവിധാനങ്ങള്‍, പ്രത്യേകിച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സ്തംഭിക്കുകയും ചെയ്തതോടെ പണിമുടക്ക് ബന്ദിന് സമാനമായി.
പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കൊല്ലം, മലപ്പുറം തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബസ് സര്‍വീസുകള്‍ മുടങ്ങി. കൊട്ടാരക്കരയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും പുറത്തിറക്കാന്‍ സാധിച്ചില്ല. ജോലിക്ക് ഹാജരായ ജീവനക്കാരും സമരക്കാരും തമ്മില്‍ ഇവിടെ വാക്കേറ്റമുണ്ടായി. കൊല്ലം ഡിപ്പോയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായിരുന്നു. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്ത യാത്രക്കാരുമായി പുറപ്പെടാന്‍ തയ്യാറായ മൂന്നാര്‍, എറണാകുളം അമൃത സര്വീസുകള്ക്കുള്ളില് സമരക്കാര്‍ കൊടികുത്തി തടയുകയായിരുന്നു.
പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ സംയുക്തമായി ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
